സ്മാരകകാലം സന്തോഷകരമാക്കുക
1. ഈ സ്മാരകകാലത്ത് നമ്മുടെ സന്തോഷം വർധിപ്പിക്കാനുള്ള ഒരു വിധം ഏതാണ്?
1 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നിങ്ങളുടെ സന്തോഷം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവോ? ഇതിനുള്ള ഒരു വഴി ശുശ്രൂഷ വികസിപ്പിക്കുന്നതായിരിക്കും, സാധ്യമെങ്കിൽ സഹായ പയനിയർ സേവനം ഏറ്റെടുത്തുകൊണ്ട്. ഇത് നിങ്ങളുടെ സന്തോഷം വർധിപ്പിക്കുന്നത് എങ്ങനെ?
2. ശുശ്രൂഷ വികസിപ്പിക്കുന്നത് കൂടുതൽ സന്തോഷത്തിൽ കലാശിക്കുന്നത് എങ്ങനെ?
2 നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക: യഹോവയെ ആരാധിക്കുന്നതിലൂടെയും നമ്മുടെ ആത്മീയാവശ്യം തൃപ്തിപ്പെടുത്തുന്നതിലൂടെയും സന്തോഷവും സംതൃപ്തിയും ആസ്വദിക്കാനാണ് അവൻ നമ്മെ സൃഷ്ടിച്ചത്. (മത്താ. 5:3) മറ്റുള്ളവർക്കു കൊടുക്കുന്നതിലൂടെയും നമുക്കു സന്തോഷം ലഭിക്കുന്നു. (പ്രവൃ. 20:35) ദൈവത്തെ ആരാധിക്കുക, ആളുകളെ സഹായിക്കുക—ഇവ രണ്ടും ചെയ്യാൻ ശുശ്രൂഷ നമ്മെ പ്രാപ്തരാക്കുന്നു. അതുകൊണ്ടുതന്നെ ശുശ്രൂഷയിലെ വർധിച്ച പങ്ക് കൂടുതൽ സന്തോഷത്തിൽ കലാശിക്കുന്നു. മാത്രമല്ല, പ്രസംഗിക്കുന്തോറും നാം കൂടുതൽ വിദഗ്ധരായേക്കാം. വൈദഗ്ധ്യം നേടുന്തോറും ആത്മവിശ്വാസം വർധിക്കുകയും സങ്കോചം കുറയുകയും ചെയ്യും. സാക്ഷീകരിക്കുന്നതിനും ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിനും ഉള്ള അവസരങ്ങൾ വർധിക്കും. ഇതെല്ലാം ശുശ്രൂഷയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
3. മാർച്ച്, ഏപ്രിൽ മാസങ്ങൾ സഹായ പയനിയർ സേവനത്തിനു വിശേഷാൽ യോജിച്ചതായിരിക്കുന്നത് എന്തുകൊണ്ട്?
3 മാർച്ച്, ഏപ്രിൽ മാസങ്ങൾ സഹായ പയനിയർ സേവനത്തിനു വിശേഷാൽ യോജിച്ചതാണ്, കാരണം 30 അഥവാ 50 മണിക്കൂർ വ്യവസ്ഥ തിരഞ്ഞെടുക്കാനാകും. കൂടാതെ മാർച്ച് 22 ശനിയാഴ്ച മുതൽ ഏപ്രിൽ 14 തിങ്കളാഴ്ചത്തെ സ്മാരകദിനം വരെ, അതിൽ പങ്കെടുക്കാനായി മറ്റുള്ളവരെ ക്ഷണിക്കുന്ന സന്തോഷകരമായ പ്രചാരണവേലയിൽ നാം പങ്കുപറ്റും. അനേകർ “ഏകമനസ്സോടെ” നിശ്ചിതസമയത്തിനുള്ളിൽ പരമാവധി പ്രദേശം പ്രവർത്തിക്കുമ്പോൾ സഭകൾ ആവേശഭരിതമാകും.—സെഫ. 3:9.
4. സഹായ പയനിയറിങ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ നാം എന്തു ചെയ്യണം?
4 ഇപ്പോൾത്തന്നെ തയ്യാറാകുക: നിങ്ങളുടെ ദൈനംദിന കാര്യാദികൾ പരിശോധിച്ചുകൊണ്ട് വരുന്ന ഒന്നോ രണ്ടോ മാസങ്ങളിൽ ശുശ്രൂഷ വികസിപ്പിക്കാനായി എന്തൊക്കെ പൊരുത്തപ്പെടുത്തലുകൾ വരുത്താനാകുമെന്നു ചിന്തിക്കുക. ഇതു പ്രാർഥനാവിഷയമാക്കുക. (യാക്കോ. 1:5) കുടുംബത്തിലുള്ളവരോടും സഭയിലെ മറ്റുളളവരോടും ഇതിനെക്കുറിച്ചു സംസാരിക്കുക. (സദൃ. 15:22) ആരോഗ്യപ്രശ്നങ്ങളും മുഴുസമയജോലിയുടെ തിരക്കും ഉണ്ടെങ്കിലും നിങ്ങൾക്കും സഹായ പയനിയറിങ്ങിന്റെ സന്തോഷം ആസ്വദിക്കാനാകും.
5. ഈ സ്മാരകകാലത്ത് നമ്മുടെ ശുശ്രൂഷ വികസിപ്പിക്കാൻ പരിശ്രമിക്കുന്നെങ്കിൽ എന്തു ഫലമുണ്ടാകും?
5 തന്റെ സേവകർ സന്തുഷ്ടരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (സങ്കീ. 32:11) ഈ സ്മാരകകാലത്ത് ശുശ്രൂഷ വികസിപ്പിക്കാൻ കൂടുതൽ പരിശ്രമിക്കുന്നെങ്കിൽ നമ്മുടെതന്നെ സന്തോഷം വർധിക്കുകയും സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കുകയും ചെയ്യും.—സദൃ. 23:24; 27:11.