ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയ്ക്കുള്ള സംഭാവന
നമുക്ക് എങ്ങനെയാണ് ‘ഇന്ന് യഹോവയ്ക്കു കാഴ്ചയുമായി മുന്നോട്ടുവരാൻ’ കഴിയുന്നത്? (1ദിന 29:5, 9, 14) പ്രാദേശികമായും ലോകവ്യാപകമായും നടക്കുന്ന യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സ്വമനസ്സാലെ സംഭാവന കൊടുക്കാൻ കഴിയുന്ന ചില വിധങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ഓൺലൈനായി കൊടുക്കുന്നതോ സംഭാവനപ്പെട്ടികളിൽ ഇടുന്നതോ ആയ സംഭാവനകൾ പിൻവരുന്ന കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു:
ലോകവ്യാപകവേല
ബ്രാഞ്ച് കെട്ടിടങ്ങളുടെയും വിദൂര പരിഭാഷാകേന്ദ്രങ്ങളുടെയും നിർമാണവും പരിപാലനവും
ദിവ്യാധിപത്യസ്കൂളുകൾ
പ്രത്യേക മുഴുസമയസേവകർ
ദുരിതാശ്വാസം
അച്ചടി, വീഡിയോകളുടെ ഉത്പാദനം, ഡിജിറ്റൽ പബ്ലിഷിങ്ങ്
പ്രാദേശികസഭയുടെ ചെലവുകൾ
ബില്ലുകൾ അടയ്ക്കുന്നതിനും രാജ്യഹാളിന്റെ പരിപാലനത്തിനും വരുന്ന ചെലവുകൾ
പിൻവരുന്നപോലുള്ള ഉദ്ദേശ്യങ്ങൾക്കായി സഭ പ്രമേയം പാസാക്കി ബ്രാഞ്ചോഫീസിന് അയച്ചുകൊടുക്കുന്ന പണം:
ലോകവ്യാപകമായുള്ള രാജ്യഹാളുകളുടെയും സമ്മേളനഹാളുകളുടെയും നിർമാണം
ലോകവ്യാപക സഹായ ക്രമീകരണം
മറ്റു ലോകവ്യാപകപ്രവർത്തനങ്ങൾ
കൺവെൻഷനുകളും സമ്മേളനങ്ങളും
മേഖലാ കൺവെൻഷനുകളിൽ നിങ്ങൾ ഇടുന്ന സംഭാവനകൾ ലോകവ്യാപക വേലയ്ക്ക് അയച്ചുകൊടുക്കുന്നു. എന്നിട്ട്, മേഖലാ കൺവെൻഷനുകളുടെയും പ്രത്യേക കൺവെൻഷനുകളുടെയും അന്താരാഷ്ട്ര കൺവെൻഷനുകളുടെയും ചെലവുകൾ അതിൽനിന്ന് വഹിക്കുന്നു.
സർക്കിട്ടിലേക്കു വരുന്ന സംഭാവനകൾ സമ്മേളനസ്ഥലങ്ങളുടെ വാടകയ്ക്കും പ്രവർത്തനത്തിനും പരിപാലനത്തിനും സർക്കിട്ടിന്റെ മറ്റ് ചെലവുകൾക്കും ഉപയോഗിക്കുന്നു. അധികമുള്ള പണം യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയ്ക്കു സംഭാവന ചെയ്യാൻ ഒരു സർക്കിട്ട് തീരുമാനിച്ചേക്കാം.