വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g16 നമ്പർ 3 പേ. 16
  • ഉറുമ്പിന്റെ കഴുത്ത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉറുമ്പിന്റെ കഴുത്ത്‌
  • ഉണരുക!—2016
  • സമാനമായ വിവരം
  • സഹാറയിലെ വെള്ളിയുറുമ്പിന്റെ കവചം
    ഉണരുക!—2017
  • ഒരു വിദഗ്‌ധ തോട്ടക്കാരൻ
    ഉണരുക!—1997
  • ആശാരി ഉറുമ്പിന്റെ ആന്റിന ക്ലീനർ
    ആരുടെ കരവിരുത്‌?
  • “എറുമ്പിന്റെ അടുക്കലേക്കു പോകുക”
    ഉണരുക!—1991
കൂടുതൽ കാണുക
ഉണരുക!—2016
g16 നമ്പർ 3 പേ. 16

ആരുടെ കരവി​രുത്‌?

ഉറുമ്പി​ന്റെ കഴുത്ത്‌

ഒരു ഉറുമ്പ്‌ പച്ചിലകൾ കടിച്ചുപിടിച്ച്‌ കൊണ്ടുപോകുന്നു

സ്വന്തം ശരീര​ഭാ​ര​ത്തെ​ക്കാൾ പല മടങ്ങു ഭാരമുള്ള വസ്‌തു​ക്കൾ ചുമക്കാൻ ഉറുമ്പു​കൾക്കുള്ള കഴിവ്‌ കണ്ട്‌ മെക്കാ​നി​ക്കൽ എഞ്ചിനീ​യർമാർ അത്ഭുതം കൂറാ​റുണ്ട്‌. ഈ കഴിവി​നെ​പ്പറ്റി മനസ്സി​ലാ​ക്കാൻ യു.എസ്‌.എ-യിലെ ഒഹായോ സ്റ്റേറ്റ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ എഞ്ചിനീ​യർമാർ കമ്പ്യൂട്ടർ മാതൃ​കകൾ ഉപയോ​ഗിച്ച്‌ ഉറുമ്പു​ക​ളു​ടെ ശരീര​ത്തി​ന്റെ ഘടന, ശരീര​ഭാ​ഗ​ങ്ങ​ളു​ടെ ചലനങ്ങൾ, മറ്റു ശാരീ​രി​ക​സ​വി​ശേ​ഷ​തകൾ എന്നിവ പഠനവി​ധേ​യ​മാ​ക്കി. ഉറുമ്പു​ക​ളു​ടെ പ്രത്യേ​ക​തകൾ അനുക​രിച്ച്‌ മറ്റു വസ്‌തു​ക്കൾ നിർമി​ക്കുക എന്നതാ​യി​രു​ന്നു അവരുടെ ലക്ഷ്യം. ഉറുമ്പു​ക​ളു​ടെ ശരീര​ത്തി​ന്റെ പരി​ച്ഛേ​ദ​ത്തി​ന്റെ എക്‌സ്‌-റേ ചിത്രങ്ങൾ (micro CT scans) ഉപയോ​ഗി​ച്ചും, ഭാരം ചുമക്കു​മ്പോൾ ഉറുമ്പി​ന്റെ ശരീര​ഭാ​ഗങ്ങൾ പ്രയോ​ഗി​ക്കുന്ന ബലം കൃത്രി​മ​മാ​യി സൃഷ്ടി​ച്ചും ആണ്‌ അവർ ആ കമ്പ്യൂട്ടർ മാതൃ​കകൾ തയ്യാറാ​ക്കി​യത്‌.

ഉറുമ്പി​ന്റെ ശരീര​ത്തി​ലെ ഒരു പ്രധാ​ന​പ്പെട്ട ഭാഗമാ​ണു കഴുത്ത്‌. ഉറുമ്പ്‌ വായിൽ എടുത്തു​കൊ​ണ്ടു​പോ​കുന്ന വസ്‌തു​ക്ക​ളു​ടെ മുഴുവൻ ഭാരവും താങ്ങു​ന്നതു കഴുത്താണ്‌. ഉറുമ്പി​ന്റെ കഴുത്തി​നു​ള്ളി​ലെ മൃദു​വായ കലകൾ അതിന്റെ ഉടലി​ന്റെ​യും തലയു​ടെ​യും കട്ടിയായ ആവരണ​വു​മാ​യി യോജി​പ്പി​ച്ചി​രി​ക്കുന്ന ഘടന കണ്ടാൽ കോർത്തു​പി​ടിച്ച വിരലു​കൾപോ​ലെ​യി​രി​ക്കും. “ഈ സംവി​ധാ​ന​ത്തി​ന്റെ രൂപവും ഘടനയും കഴുത്തി​ന്റെ കാര്യ​ക്ഷ​മ​മായ പ്രവർത്ത​ന​ത്തിന്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌” എന്ന്‌ ഒരു ഗവേഷകൻ പറയുന്നു. “മൃദു​വാ​യൊ​രു വസ്‌തു​വും കടുപ്പ​മേ​റി​യൊ​രു വസ്‌തു​വും തമ്മിൽ സവി​ശേ​ഷ​മായ രീതി​യിൽ ഇങ്ങനെ കൂട്ടി​ച്ചേർത്തി​രി​ക്കു​ന്നത്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ അവ തമ്മിൽ നന്നായി പിടി​ച്ചി​രി​ക്കാൻ സഹായി​ക്കു​ന്നു. അവയുടെ കഴുത്തിന്‌ ഇത്രയും വലിയ ഭാരം താങ്ങാൻ സാധി​ക്കു​ന്ന​തി​നു പിന്നിലെ രഹസ്യം അവയുടെ ശരീര​ത്തി​ന്റെ രൂപക​ല്‌പ​ന​യി​ലെ ഈയൊ​രു സവി​ശേ​ഷ​ത​യാ​കാം.” ഉറുമ്പി​ന്റെ കഴുത്തി​ന്റെ പ്രവർത്ത​ന​വി​ധം കുറച്ചു​കൂ​ടെ വ്യക്തമാ​യി മനസ്സി​ലാ​ക്കു​ന്നത്‌, മനുഷ്യ​നിർമി​ത​മായ റോ​ബോ​ട്ടിക്‌ സംവി​ധാ​ന​ങ്ങ​ളു​ടെ രൂപക​ല്‌പ​ന​യിൽ ഒരു കുതി​ച്ചു​ചാ​ട്ട​ത്തി​നു വഴി​വെ​ക്കു​മെ​ന്നാ​ണു ഗവേഷ​ക​രു​ടെ പ്രതീക്ഷ.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഉറുമ്പി​ന്റെ കഴുത്തി​ലെ, അസാധാ​ര​ണ​മായ ഒത്തിണ​ക്ക​ത്തോ​ടെ പ്രവർത്തി​ക്കുന്ന ഈ സങ്കീർണ​സം​വി​ധാ​നം പരിണാ​മ​പ്ര​ക്രി​യ​യി​ലൂ​ടെ വന്നതാ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ? ◼ (g16-E No. 3)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക