വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp17 നമ്പർ 1 പേ. 3
  • ബൈബിൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്‌?
  • 2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • ബൈബിൾവാ​യ​ന​യിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടുക
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • എനിക്ക്‌ എങ്ങനെ ബൈബിൾ വായന കൂടുതൽ ആസ്വാദ്യമാക്കാനാകും?
    ഉണരുക!—2001
  • വായനയിൽ ഉത്സുകനായിരിക്കുക
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ഞാൻ വായിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2006
കൂടുതൽ കാണുക
2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp17 നമ്പർ 1 പേ. 3
ഷെൽഫിൽനിന്ന്‌ ബൈബിൾ എടുക്കുന്ന സ്‌ത്രീ

മുഖ്യ​ലേ​ഖ​നം | ബൈബിൾവാ​യ​ന​യിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടുക!

ബൈബിൾ വായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“ബൈബിൾ മനസ്സി​ലാ​ക്കാൻ വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കും എന്നാണു ഞാൻ കരുതി​യത്‌.”—ജോവി

“ഇതു വായി​ക്കാൻ ഒരു രസവും കാണി​ല്ലെന്നു ഞാൻ വിചാ​രി​ച്ചു.”—ക്യൂനി

“ബൈബി​ളി​ന്റെ വലുപ്പം കണ്ടപ്പോൾത്തന്നെ അതു വായി​ക്കാ​നുള്ള എന്റെ എല്ലാ ആഗ്രഹ​വും കെട്ടടങ്ങി.”—ഹെസക്കി​യേൽ

ബൈബിൾ ഒന്നു വായി​ച്ചാൽ കൊള്ളാ​മെ​ന്നു​ണ്ടെ​ങ്കി​ലും മുകളിൽ പറഞ്ഞതു​പോ​ലുള്ള ചിന്തക​ളാ​ണോ അതിനു തടസ്സം നിൽക്കു​ന്നത്‌? ബൈബിൾ വായി​ക്കുക എന്നത്‌ മുഷി​പ്പി​ക്കുന്ന ഒരു കാര്യ​മാ​യി പലരും വീക്ഷി​ക്കു​ന്നു. എന്നാൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉള്ള ഒരു ജീവിതം തരാൻ ബൈബി​ളി​നു കഴിയു​മെ​ങ്കി​ലോ? രസകര​മായ വിധത്തിൽ ബൈബിൾ വായി​ക്കാൻ വഴിക​ളു​ണ്ടെ​ങ്കി​ലോ? അതൊന്ന്‌ വായി​ച്ചു​നോ​ക്കാൻ നിങ്ങൾ ഒരു ശ്രമം ചെയ്യു​മോ?

ബൈബിൾ വായി​ച്ചു​തു​ട​ങ്ങി​യ​പ്പോൾ അതു വളരെ പ്രയോ​ജ​ന​പ്ര​ദ​മെന്നു കണ്ട ചിലരു​ടെ അഭി​പ്രാ​യങ്ങൾ ശ്രദ്ധി​ക്കുക.

20-കളുടെ തുടക്ക​ത്തി​ലാ​യി​രി​ക്കുന്ന ഹെസക്കി​യേൽ പറയുന്നു: “എങ്ങോ​ട്ടെ​ന്നി​ല്ലാ​തെ കാർ ഓടി​ച്ചു​പോ​കുന്ന ഒരാ​ളെ​പ്പോ​ലെ​യാ​യി​രു​ന്നു ഞാൻ. എന്നാൽ ബൈബിൾ വായി​ച്ചത്‌ എനിക്കു ജീവി​ത​ത്തിൽ ലക്ഷ്യ​ബോ​ധം തന്നു. അനുദി​ന​ജീ​വി​ത​ത്തിൽ ഗുണം ചെയ്യുന്ന പ്രാ​യോ​ഗി​ക​മായ നിർദേ​ശങ്ങൾ ഇതിലുണ്ട്‌.”

ഏറെക്കു​റെ ഇതേ പ്രായ​ത്തി​ലുള്ള ഫ്രീഡ​യും പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ചിന്തി​ക്കാ​തെ എടുത്തു​ചാ​ടി കാര്യങ്ങൾ ചെയ്യുന്ന പ്രകൃ​ത​ക്കാ​രി​യാ​യി​രു​ന്നു ഞാൻ. പക്ഷേ ബൈബിൾ വായി​ച്ച​പ്പോൾ, ചിന്തിച്ച്‌ കാര്യങ്ങൾ ചെയ്യാൻ ഞാൻ പഠിച്ചു. മറ്റുള്ള​വ​രോട്‌ ഒത്തു​പോ​കാൻ ഇത്‌ എന്നെ വളരെ സഹായി​ച്ചു. അതു​കൊണ്ട്‌ എനിക്ക്‌ ഇപ്പോൾ ഒരുപാ​ടു കൂട്ടു​കാ​രുണ്ട്‌.”

ഇപ്പോൾ 50-ലധികം വയസ്സുള്ള യൂനിസ്‌ ബൈബി​ളി​നെ​ക്കു​റിച്ച്‌ ഇങ്ങനെ​യാ​ണു പറയു​ന്നത്‌: “പല ചീത്തശീ​ല​ങ്ങ​ളും മാറ്റി ഒരു മെച്ചപ്പെട്ട വ്യക്തി​യാ​കാൻ ബൈബിൾവാ​യന എന്നെ സഹായി​ച്ചു.”

ആ വായന​ക്കാർക്കും അതു​പോ​ലുള്ള ലക്ഷക്കണ​ക്കിന്‌ മറ്റു വായന​ക്കാർക്കും മനസ്സി​ലാ​യ​തു​പോ​ലെ ജീവിതം കൂടുതൽ രസകര​മാ​ക്കാൻ ബൈബിൾവാ​യന സഹായി​ക്കും. (യശയ്യ 48:17, 18) നിങ്ങൾക്കു ബൈബിൾ വായി​ക്കു​ന്ന​തി​ലൂ​ടെ (1) നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം (2) നല്ല കൂട്ടു​കാ​രെ കണ്ടെത്താം (3) ഉത്‌ക​ണ്‌ഠകൾ കുറയ്‌ക്കാം (4) ഏറ്റവും പ്രധാ​ന​മാ​യി ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യവും മനസ്സി​ലാ​ക്കാം. ബൈബി​ളി​ലെ നിർദേ​ശങ്ങൾ ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌. അതു​കൊണ്ട്‌ അതിനു ചേർച്ച​യിൽ പ്രവർത്തി​ച്ചാൽ നിങ്ങൾക്ക്‌ ഒരിക്ക​ലും തെറ്റു​പ​റ്റില്ല. ദൈവം തരുന്ന മാർഗ​നിർദേ​ശങ്ങൾ ഒരിക്ക​ലും മോശ​മാ​കി​ല്ല​ല്ലോ!

എന്നാൽ ബൈബിൾ വായി​ച്ചു​തു​ട​ങ്ങുക എന്നതാണു മുഖ്യ​സം​ഗതി. അതു തുടങ്ങാ​നും രസകര​മാ​ക്കാ​നും ഉള്ള ചില എളുപ്പ​വ​ഴി​കൾ നോക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക