ദൈവവചനത്തിലെ നിധികൾ | യിരെമ്യ 12–16
ഇസ്രായേല്യർ യഹോവയെ മറന്നുകളഞ്ഞു
യിരെമ്യക്കു നൽകിയ ബുദ്ധിമുട്ടേറിയ ഒരു നിയമനത്തിലൂടെ അഹംഭാവം തലയ്ക്കുപിടിച്ച യഹൂദയെയും യരുശലേമിനെയും താൻ നിശ്ചയമായും നശിപ്പിക്കുമെന്ന കാര്യം യഹോവ ദൃഷ്ടാന്തീകരിച്ചു.
യിരെമ്യ ലിനൻതുണികൊണ്ടുള്ള ഒരു അരപ്പട്ട വാങ്ങി
യഹോവയും ഇസ്രായേൽ ജനതയും തമ്മിലുണ്ടായിരിക്കാൻ കഴിയുമായിരുന്ന അടുത്ത ബന്ധത്തെ അരയ്ക്കു കെട്ടിയ ഈ ബെൽട്ട് ചിത്രീകരിച്ചു
യിരെമ്യ അരപ്പട്ടയുംകൊണ്ട് യൂഫ്രട്ടീസ് നദിയിലേക്കു പോയി
അരപ്പട്ട ഒരു പാറയിടുക്കിൽ ഒളിപ്പിച്ചതിനു ശേഷം യിരെമ്യ യരുശലേമിലേക്കു തിരിച്ചുപോയി
അരപ്പട്ട തിരിച്ചെടുക്കാൻ യിരെമ്യ യൂഫ്രട്ടീസിലേക്കു മടങ്ങി
അരപ്പട്ട ദ്രവിച്ചുപോയിരുന്നു
നിയമനം പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ യഹോവ കാര്യങ്ങൾ യിരെമ്യക്കു വിശദീകരിച്ചുകൊടുത്തു
നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഒരു നിയമനം യിരെമ്യ മനസ്സോടെ അനുസരിച്ചതിലൂടെ ആളുകളുടെ ഹൃദയത്തിൽ കാര്യങ്ങൾ എത്തിക്കാൻ യഹോവയ്ക്കു കഴിഞ്ഞു