-
ആവർത്തനം 26:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പിന്നെ നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഈ പ്രസ്താവന നടത്തണം: ‘എന്റെ അപ്പൻ അലഞ്ഞുനടന്ന* ഒരു അരാമ്യനായിരുന്നു.+ ഏതാനും പേർ മാത്രംവരുന്ന കുടുംബത്തോടൊപ്പം അപ്പൻ ഈജിപ്തിലേക്കു പോയി,+ അവിടെ ഒരു വിദേശിയായി താമസിച്ചു.+ എന്നാൽ അവിടെവെച്ച് അപ്പൻ ശക്തിയും ആൾപ്പെരുപ്പവും ഉള്ള ഒരു മഹാജനതയായിത്തീർന്നു.+
-
-
പ്രവൃത്തികൾ 7:17-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 “ദൈവം അബ്രാഹാമിനു നൽകിയ വാഗ്ദാനം നിറവേറാനുള്ള സമയം അടുത്തപ്പോഴേക്കും ഇസ്രായേൽ ജനം ഈജിപ്തിൽ വർധിച്ചുപെരുകിയിരുന്നു. 18 അപ്പോൾ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് ഈജിപ്തിൽ അധികാരത്തിൽ വന്നു.+ 19 ആ രാജാവ് നമ്മുടെ ജനത്തിന് എതിരെ തന്ത്രം പ്രയോഗിക്കുകയും നമ്മുടെ പൂർവികരോടു ക്രൂരത കാട്ടുകയും ചെയ്‌തു. അവരുടെ കുഞ്ഞുങ്ങൾ ജീവിക്കാതിരിക്കാൻ അവരെ ഉപേക്ഷിക്കണമെന്നു രാജാവ് ഉത്തരവിട്ടു.+
-