വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 26:63, 64
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 63 യരീഹൊയ്‌ക്കു സമീപം യോർദാ​ന്‌ അരി​കെ​യുള്ള മോവാ​ബ്‌ മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌ മോശ​യും പുരോ​ഹി​ത​നായ എലെയാ​സ​രും ചേർന്ന്‌ പേര്‌ രേഖ​പ്പെ​ടു​ത്തിയ ഇസ്രാ​യേ​ല്യർ ഇവരാ​യി​രു​ന്നു. 64 എന്നാൽ സീനായ്‌ വിജനഭൂമിയിൽവെച്ച്‌+ മോശ​യും പുരോ​ഹി​ത​നായ അഹരോ​നും ഇസ്രാ​യേ​ല്യ​രു​ടെ കണക്കെ​ടു​ത്ത​പ്പോൾ അതിലു​ണ്ടാ​യി​രുന്ന ആരും ഈ കൂട്ടത്തി​ലു​ണ്ടാ​യി​രു​ന്നില്ല.

  • സംഖ്യ 32:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ‘ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടു​പോന്ന, 20 വയസ്സും അതിനു മേലോ​ട്ടും പ്രായ​മുള്ള ഒരുത്ത​നും ഞാൻ അബ്രാ​ഹാ​മി​നോ​ടും യിസ്‌ഹാ​ക്കി​നോ​ടും യാക്കോ​ബി​നോ​ടും സത്യം ചെയ്‌ത+ ദേശം കാണില്ല.+ കാരണം അവർ എന്നെ മുഴു​ഹൃ​ദ​യ​ത്തോ​ടെ അനുഗ​മി​ച്ചില്ല.

  • ആവർത്തനം 1:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 ‘ഈ ദുഷ്ടത​ല​മു​റ​യിൽപ്പെട്ട ഒരാൾപ്പോ​ലും നിങ്ങളു​ടെ പിതാ​ക്ക​ന്മാർക്കു കൊടു​ക്കു​മെന്നു ഞാൻ സത്യം ചെയ്‌ത ആ നല്ല ദേശം കാണില്ല.+

  • സങ്കീർത്തനം 95:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അതുകൊണ്ട്‌, “അവർ എന്റെ സ്വസ്ഥത​യിൽ കടക്കില്ല”+ എന്ന്‌

      ഞാൻ കോപ​ത്തോ​ടെ സത്യം ചെയ്‌തു.

  • സങ്കീർത്തനം 106:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 അതിനാൽ, ദൈവം കൈ ഉയർത്തി അവരെ​ക്കു​റിച്ച്‌ ആണയിട്ടു;

      അവരെ വിജന​ഭൂ​മി​യിൽ വീഴ്‌ത്തുമെന്നും+

  • എബ്രായർ 3:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ‘നിങ്ങൾ എന്റെ സ്വസ്ഥത​യിൽ കടക്കില്ല’ എന്നു ദൈവം ആണയിട്ട്‌ പറഞ്ഞത്‌ ആരോ​ടാ​യി​രു​ന്നു? അനുസ​ര​ണക്കേടു കാണി​ച്ച​വരോ​ടല്ലേ?

  • എബ്രായർ 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എന്നാൽ അക്കാര്യ​ങ്ങൾ വിശ്വ​സി​ക്കുന്ന നമ്മൾ ആ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കു​ന്നു. പക്ഷേ, ലോകസ്ഥാപനത്തോടെ* തന്റെ പ്രവൃ​ത്തി​കൾ പൂർത്തി​യാ​ക്കി സ്വസ്ഥമായിരിക്കുകയായിരുന്നിട്ടും+ ദൈവം അവരെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “‘അവർ എന്റെ സ്വസ്ഥത​യിൽ കടക്കില്ല’+ എന്നു ഞാൻ കോപത്തോ​ടെ സത്യം ചെയ്‌തു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക