-
സംഖ്യ 22:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പെഥോരിലുള്ള, ബയോരിന്റെ മകനായ ബിലെയാമിന്റെ+ അടുത്തേക്കു ബാലാക്ക് ദൂതന്മാരെ അയച്ചു. ബിലെയാം തന്റെ ജന്മദേശത്തെ നദിയുടെ* തീരത്താണു താമസിച്ചിരുന്നത്. അയാളെ ക്ഷണിച്ചുകൊണ്ട് ബാലാക്ക് പറഞ്ഞു: “ഇതാ, ഈജിപ്തിൽനിന്ന് ഒരു ജനം വന്നിരിക്കുന്നു! അവർ ഭൂമുഖത്തെ* മുഴുവൻ മൂടിയിരിക്കുന്നു!+ എന്റെ തൊട്ടുമുന്നിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്. 6 അവർ എന്നെക്കാൾ ശക്തരായതുകൊണ്ട് താങ്കൾ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണം.+ അങ്ങനെ എനിക്കു ചിലപ്പോൾ അവരെ തോൽപ്പിച്ച് ദേശത്തുനിന്ന് തുരത്തിയോടിക്കാൻ കഴിഞ്ഞേക്കും. താങ്കൾ അനുഗ്രഹിക്കുന്നവൻ അനുഗൃഹീതനും ശപിക്കുന്നവൻ ശപിക്കപ്പെട്ടവനും ആയിരിക്കുമെന്ന് എനിക്കു നന്നായി അറിയാം.”
-