-
പുറപ്പാട് 19:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 കൊമ്പുവിളിയുടെ ശബ്ദം കൂടിക്കൂടി വന്നപ്പോൾ മോശ സംസാരിച്ചു. സത്യദൈവത്തിന്റെ ശബ്ദം മോശയ്ക്ക് ഉത്തരമേകി.
-
-
ആവർത്തനം 4:10-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ഹോരേബിൽവെച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിന്ന നാളിൽ യഹോവ എന്നോടു പറഞ്ഞു: ‘ജനത്തെ എന്റെ മുമ്പാകെ കൂട്ടിവരുത്തുക. ജീവിച്ചിരിക്കുന്നിടത്തോളം കാലം അവർ എന്നെ ഭയപ്പെടാൻ പഠിക്കേണ്ടതിനും+ അവരുടെ മക്കളെ പഠിപ്പിക്കേണ്ടതിനും+ ഞാൻ എന്റെ വചനങ്ങൾ അവരെ അറിയിക്കും.’+
11 “അങ്ങനെ നിങ്ങൾ മലയുടെ അടിവാരത്ത് വന്ന് നിന്നു. അപ്പോൾ ആ മല കത്തിജ്വലിക്കുന്നുണ്ടായിരുന്നു; അതിന്റെ ജ്വാല അങ്ങ് ആകാശത്തോളം* എത്തി. ഇരുളും മേഘവും കനത്ത മൂടലും അവിടെയുണ്ടായിരുന്നു.+ 12 പിന്നെ യഹോവ തീയിൽനിന്ന് നിങ്ങളോടു സംസാരിക്കാൻതുടങ്ങി.+ നിങ്ങൾ സ്വരം കേട്ടെങ്കിലും രൂപമൊന്നും കണ്ടില്ല,+ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.+ 13 ദൈവത്തിന്റെ ഉടമ്പടി,+ അതായത് നിങ്ങൾ പാലിക്കണമെന്നു കല്‌പിച്ച ആ പത്തു കല്പനകൾ,*+ ദൈവം നിങ്ങളോടു പ്രഖ്യാപിച്ചു. തുടർന്ന് ദൈവം അവ രണ്ടു കൽപ്പലകകളിൽ എഴുതി.+
-