-
1 ശമുവേൽ 28:7-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ഒടുവിൽ, ശൗൽ ദാസന്മാരോടു പറഞ്ഞു: “ആത്മാക്കളുടെ ഉപദേശം തേടുന്ന ഒരു സ്ത്രീയെ കണ്ടുപിടിക്കൂ.+ ഞാൻ ചെന്ന് ആ സ്ത്രീയുടെ ഉപദേശം തേടട്ടെ.” അപ്പോൾ, ശൗലിന്റെ ദാസന്മാർ, “ഏൻ-ദോരിൽ അങ്ങനെയൊരു സ്ത്രീയുണ്ട്” എന്നു പറഞ്ഞു.+
8 അങ്ങനെ ശൗൽ, ആരും തിരിച്ചറിയാത്ത രീതിയിൽ വേഷം മാറി തന്റെ ആളുകളിൽ രണ്ടു പേരെയും കൂട്ടി രാത്രിയിൽ ആ സ്ത്രീയുടെ അടുത്ത് ചെന്നു. ശൗൽ പറഞ്ഞു: “ആത്മാക്കളുടെ ഉപദേശം തേടുന്ന ഒരു ആളായി നിന്ന്+ ദയവായി എനിക്കുവേണ്ടി ഭാവിഫലം പറയൂ. ഞാൻ പറയുന്ന ആളെ വരുത്തിത്തരൂ.” 9 പക്ഷേ, ആ സ്‌ത്രീ ശൗലിനോടു പറഞ്ഞു: “ശൗൽ ചെയ്‌തതു താങ്കൾക്ക് അറിയാമല്ലോ; ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും ഭാവി പറയുന്നവരെയും അദ്ദേഹം ദേശത്തുനിന്ന് നീക്കിക്കളഞ്ഞതല്ലേ?+ പിന്നെ എന്തിനാണ് താങ്കൾ എന്നെ കുടുക്കി കൊലയ്ക്കു കൊടുക്കാൻ നോക്കുന്നത്?”+ 10 അപ്പോൾ, ശൗൽ യഹോവയുടെ നാമത്തിൽ സത്യം ചെയ്‌ത് ആ സ്ത്രീയോടു പറഞ്ഞു: “യഹോവയാണെ, ഇതിന്റെ പേരിൽ നീ ഒരിക്കലും കുറ്റക്കാരിയാകില്ല!” 11 സ്‌ത്രീ ശൗലിനോട്, “താങ്കൾക്കുവേണ്ടി ഞാൻ ആരെയാണു വരുത്തേണ്ടത്” എന്നു ചോദിച്ചു. “ശമുവേലിനെ വരുത്തൂ” എന്നു ശൗൽ പറഞ്ഞു.
-
-
യശയ്യ 8:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 “നിങ്ങൾ ചെന്ന്, ചിലച്ചുകൊണ്ടും മന്ത്രിച്ചുകൊണ്ടും ആത്മാക്കളുടെ ഉപദേശം തേടുന്നവരോടും* ഭാവി പറയുന്നവരോടും ചോദിക്കുക” എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിലോ? തങ്ങളുടെ ദൈവത്തോടല്ലേ ഒരു ജനം ഉപദേശം തേടേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോടാണോ അവർ ഉപദേശം ചോദിക്കേണ്ടത്?+
-