വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 34:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ദേശത്തെ ജനങ്ങളു​മാ​യി ഉടമ്പടി ചെയ്യാ​തി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം. ഉടമ്പടി ചെയ്‌താൽ അവർ അവരുടെ ദൈവ​ങ്ങ​ളു​മാ​യി വേശ്യാ​വൃ​ത്തി ചെയ്‌ത്‌ അവരുടെ ദൈവ​ങ്ങൾക്കു ബലി അർപ്പിക്കുമ്പോൾ+ അവരിൽ ആരെങ്കി​ലും നിങ്ങളെ ക്ഷണിക്കു​ക​യും അവരുടെ ബലിയിൽനി​ന്ന്‌ നിങ്ങൾ ഭക്ഷിക്കാൻ ഇടവരു​ക​യും ചെയ്യും.+

  • ആവർത്തനം 7:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 കാരണം സത്യ​ദൈ​വത്തെ അനുഗ​മി​ക്കു​ന്നതു മതിയാ​ക്കി മറ്റു ദൈവ​ങ്ങളെ സേവി​ക്കാൻ അവർ നിന്റെ മക്കളെ പ്രേരി​പ്പി​ക്കും.+ അപ്പോൾ യഹോ​വ​യു​ടെ കോപം നിങ്ങൾക്കെ​തി​രെ ജ്വലി​ക്കു​ക​യും നിങ്ങളെ പെട്ടെന്നു തുടച്ചു​നീ​ക്കു​ക​യും ചെയ്യും.+

  • യോശുവ 23:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “പക്ഷേ, നിങ്ങൾ പിന്തി​രിഞ്ഞ്‌ നിങ്ങളു​ടെ ഇടയിൽ ബാക്കി​യുള്ള ഈ ജനതക​ളിൽപ്പെ​ട്ട​വരോ​ടു പറ്റിച്ചേരുകയും+ അവരു​മാ​യി വിവാഹബന്ധത്തിലേർപ്പെടുകയും*+ നിങ്ങൾ അവരു​മാ​യോ അവർ നിങ്ങളു​മാ​യോ ഇടപഴ​കു​ക​യും ചെയ്‌താൽ 13 നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഈ ജനതകളെ മേലാൽ ഓടിച്ചുകളയില്ല+ എന്നു നിങ്ങൾ നിശ്ചയ​മാ​യും അറിഞ്ഞുകൊ​ള്ളുക. നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തന്നിരി​ക്കുന്ന ഈ നല്ല ദേശത്തു​നിന്ന്‌ നിങ്ങൾ നശിച്ചുപോ​കു​ന്ന​തു​വരെ അവർ ഒരു കെണി​യും കുടു​ക്കും നിങ്ങളു​ടെ മുതു​കിന്‌ ഒരു ചാട്ടയും നിങ്ങളു​ടെ കണ്ണുക​ളിൽ മുള്ളു​ക​ളും ആയിത്തീ​രും.+

  • യശയ്യ 2:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 അങ്ങയുടെ ജനമായ യാക്കോ​ബു​ഗൃ​ഹത്തെ അങ്ങ്‌ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു,+

      അവരുടെ ദേശം കിഴക്ക​രു​ടെ വസ്‌തു​ക്കൾകൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്ന​ല്ലോ,

      അവർ ഫെലി​സ്‌ത്യ​രെ​പ്പോ​ലെ മന്ത്രവാദം+ നടത്തുന്നു,

      അന്യ​ദേ​ശ​ക്കാ​രു​ടെ മക്കൾ അവർക്കി​ട​യിൽ പെരു​കി​യി​രി​ക്കു​ന്നു.

  • 1 കൊരിന്ത്യർ 5:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 നിങ്ങളുടെ ആത്മപ്ര​ശംസ നല്ലതല്ല. പുളിച്ച അൽപ്പം മാവ്‌, മാവിനെ മുഴുവൻ പുളി​പ്പി​ക്കു​ന്നു എന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ?+

  • 1 കൊരിന്ത്യർ 15:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 വഴിതെറ്റിക്കപ്പെടരുത്‌. ചീത്ത കൂട്ടു​കെട്ടു നല്ല ശീലങ്ങളെ* നശിപ്പി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക