-
സംഖ്യ 21:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 എന്നാൽ തന്റെ ദേശത്തുകൂടെ പോകാൻ സീഹോൻ ഇസ്രായേലിനെ അനുവദിച്ചില്ല. തന്റെ ജനത്തെ മുഴുവൻ കൂട്ടി വിജനഭൂമിയിൽ ഇസ്രായേലിന് എതിരെ ചെല്ലുകയും ചെയ്‌തു. സീഹോൻ യാഹാസിൽവെച്ച് ഇസ്രായേലിനോടു പോരാടി.+ 24 എന്നാൽ ഇസ്രായേൽ സീഹോനെ വാളുകൊണ്ട് തോൽപ്പിച്ച്+ അമ്മോന്യരുടെ അടുത്തുള്ള, അർന്നോൻ+ മുതൽ യബ്ബോക്ക്+ വരെയുള്ള അയാളുടെ ദേശം കൈവശമാക്കി.+ കാരണം യസേർ+ അമ്മോന്യരുടെ ദേശത്തിന്റെ അതിർത്തിയായിരുന്നു.+
-
-
സംഖ്യ 21:33-35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 അതിനു ശേഷം അവർ തിരിഞ്ഞ് ബാശാൻ വഴിയിലൂടെ പോയി. അപ്പോൾ ബാശാനിലെ രാജാവായ ഓഗ്+ അവരോടു യുദ്ധം ചെയ്യാൻ തന്റെ സകല ജനത്തോടും ഒപ്പം എദ്രെയിൽ വന്നു.+ 34 എന്നാൽ യഹോവ മോശയോടു പറഞ്ഞു: “ഓഗിനെ പേടിക്കേണ്ടാ.+ അവനെയും അവന്റെ ജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കൈയിൽ തരും.+ ഹെശ്ബോനിൽ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെതന്നെ നീ അവനോടും ചെയ്യും.”+ 35 അങ്ങനെ അവർ ഓഗിനെയും അയാളോടൊപ്പം അയാളുടെ മക്കളെയും അയാളുടെ മുഴുവൻ ജനത്തെയും സംഹരിച്ചു. ഓഗിന്റെ ജനത്തിൽ ആരും ശേഷിച്ചില്ല.+ അവർ അങ്ങനെ ആ ദേശം കൈവശമാക്കി.+
-