6 ഞാൻ ദേശത്ത് സമാധാനം തരും.+ ആരും നിങ്ങളെ ഭയപ്പെടുത്താതെ നിങ്ങൾ സ്വസ്ഥമായി കിടന്നുറങ്ങും.+ ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഞാൻ ദേശത്തുനിന്ന് നീക്കിക്കളയും. യുദ്ധത്തിന്റെ വാൾ നിങ്ങളുടെ ദേശത്തുകൂടെ കടന്നുപോകുകയുമില്ല.
23 അങ്ങനെ, യഹോവ മോശയോടു വാഗ്ദാനം+ ചെയ്തിരുന്നതുപോലെതന്നെ യോശുവ ദേശം മുഴുവൻ അധീനതയിലാക്കി. തുടർന്ന് യോശുവ ഗോത്രവിഹിതമനുസരിച്ച് അത് ഇസ്രായേലിന് അവകാശമായി കൊടുത്തു.+ യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+