-
ആവർത്തനം 33:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 യോസേഫിനെക്കുറിച്ച് മോശ പറഞ്ഞു:+
“യഹോവ യോസേഫിന്റെ ദേശത്തെ അനുഗ്രഹിക്കട്ടെ,+
ആകാശത്തിന്റെ വിശിഷ്ടവസ്തുക്കൾകൊണ്ടും,
തുഷാരവർഷംകൊണ്ടും നീരുറവിലെ ജലംകൊണ്ടും,+
14 സൂര്യൻ വളർത്തുന്ന ശ്രേഷ്ഠവസ്തുക്കൾകൊണ്ടും,
മാസംതോറുമുള്ള ശ്രേഷ്ഠവിളകൾകൊണ്ടും,+
15 പുരാതനഗിരികളുടെ* അതിവിശിഷ്ടവസ്തുക്കൾകൊണ്ടും,+
ശാശ്വതശൈലങ്ങളുടെ ഉത്കൃഷ്ടവസ്തുക്കൾകൊണ്ടും,
-
യോശുവ 17:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അതുകൊണ്ട്, യോശുവ യോസേഫിന്റെ ഭവനത്തോട്, എഫ്രയീമിനോടും മനശ്ശെയോടും, പറഞ്ഞു: “നിങ്ങൾ അസംഖ്യം ആളുകളുണ്ട്. നിങ്ങൾക്കു മഹാശക്തിയുമുണ്ട്. നിങ്ങൾക്കു കിട്ടുന്നതു വെറും ഒരു പങ്കായിരിക്കില്ല.+ 18 മലനാടും നിങ്ങൾക്കുള്ളതാണ്.+ അതു വനമാണെങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കും. അതു നിങ്ങളുടെ പ്രദേശത്തിന്റെ അറ്റമായിരിക്കും. കനാന്യർ ശക്തരും ഇരുമ്പരിവാൾ പിടിപ്പിച്ച യുദ്ധരഥങ്ങളുള്ളവരും ആണെങ്കിലും നിങ്ങൾ അവരെ തുരത്തിയോടിക്കും.”+
-
-
-