24 ശമുവേൽ ജനത്തോടു പറഞ്ഞു: “യഹോവ തിരഞ്ഞെടുത്തിരിക്കുന്ന ആളെ നിങ്ങൾ കണ്ടോ?+ ജനത്തിന് ഇടയിൽ ശൗലിനെപ്പോലെ മറ്റാരുമില്ലല്ലോ.” അപ്പോൾ ജനമെല്ലാം, “രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആർത്തുവിളിക്കാൻതുടങ്ങി.
17 അപ്പോൾ ശമുവേൽ പറഞ്ഞു: “താങ്കളെ ഇസ്രായേൽഗോത്രങ്ങളുടെ തലവനാക്കിയപ്പോഴും യഹോവ താങ്കളെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തപ്പോഴും+ സ്വന്തം കണ്ണിൽ താങ്കൾ എത്ര നിസ്സാരനായിരുന്നു!+
21 എന്നാൽ അവർ ഒരു രാജാവിനെ ആവശ്യപ്പെട്ടു.+ അങ്ങനെ, കീശിന്റെ മകനും ബന്യാമീൻ ഗോത്രക്കാരനും ആയ ശൗലിനെ ദൈവം അവർക്കു രാജാവായി നൽകി.+ ശൗൽ 40 വർഷം ഭരിച്ചു.