11 ദാവീദിന്റെ വീടിനു വെളിയിൽ കാത്തുനിന്ന് രാവിലെ ദാവീദിനെ കൊന്നുകളയാൻ ശൗൽ ദൂതന്മാരെ അങ്ങോട്ട് അയച്ചു.+ എന്നാൽ, ദാവീദിന്റെ ഭാര്യ മീഖൾ ദാവീദിനോടു പറഞ്ഞു: “ഇന്നു രാത്രി രക്ഷപ്പെട്ടില്ലെങ്കിൽ നാളെ അങ്ങ് കൊല്ലപ്പെടും.”
13 അപ്പോൾ ദാവീദ് പറഞ്ഞു: “വളരെ നല്ലത്! ഞാൻ താങ്കളോട് ഉടമ്പടി ചെയ്യാം. പക്ഷേ ഒരു വ്യവസ്ഥ മാത്രം: എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകൾ മീഖളിനെ+ എന്റെ അടുത്ത് കൊണ്ടുവരണം. മീഖളില്ലാതെ താങ്കൾ എന്നെ മുഖം കാണിക്കരുത്.”
16 യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ പ്രവേശിച്ചപ്പോൾ ശൗലിന്റെ മകളായ മീഖൾ+ ജനലിലൂടെ താഴേക്കു നോക്കി. ദാവീദ് രാജാവ് യഹോവയുടെ മുന്നിൽ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതു കണ്ടപ്പോൾ മീഖളിനു ഹൃദയത്തിൽ ദാവീദിനോടു പുച്ഛം തോന്നി.+