-
1 ദിനവൃത്താന്തം 14:13-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ഫെലിസ്‌ത്യർ വീണ്ടും വന്ന് താഴ്‌വര ആക്രമിച്ചു.+ 14 ദാവീദ് വീണ്ടും ദൈവത്തോട് ഉപദേശം ചോദിച്ചു. പക്ഷേ സത്യദൈവം പറഞ്ഞു: “നീ അവരെ മുന്നിൽനിന്ന് ആക്രമിക്കരുത്. പകരം വളഞ്ഞുചുറ്റി അവരുടെ പിന്നിലേക്കു ചെല്ലുക. ബാഖ ചെടികളുടെ മുന്നിൽവെച്ച് വേണം അവരെ നേരിടാൻ.+ 15 ബാഖ ചെടികളുടെ മുകളിൽനിന്ന്, ഒരു സൈന്യം നടന്നുനീങ്ങുന്ന ശബ്ദം കേൾക്കുമ്പോൾ നിങ്ങൾ പുറത്ത് വന്ന് അവരെ ആക്രമിക്കണം. ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ അപ്പോൾ സത്യദൈവം നിങ്ങളുടെ മുമ്പാകെ പുറപ്പെട്ടിരിക്കും.”+ 16 സത്യദൈവം കല്‌പിച്ചതുപോലെതന്നെ+ ദാവീദ് ചെയ്‌തു. അവർ ഗിബെയോൻ മുതൽ ഗേസെർ+ വരെ ഫെലിസ്ത്യസൈന്യത്തെ കൊന്നുവീഴ്ത്തി. 17 ദാവീദിന്റെ കീർത്തി എല്ലാ ദേശങ്ങളിലും പരന്നു. ജനതകളെല്ലാം ദാവീദിനെ ഭയപ്പെടാൻ യഹോവ ഇടവരുത്തി.+
-