-
1 ശമുവേൽ 13:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അപ്പോൾ, ശമുവേൽ ശൗലിനോടു പറഞ്ഞു: “ഈ കാണിച്ചതു വിഡ്ഢിത്തമാണ്. ദൈവമായ യഹോവ തന്ന കല്‌പന താങ്കൾ അനുസരിച്ചില്ല.+ അനുസരിച്ചിരുന്നെങ്കിൽ യഹോവ താങ്കളുടെ രാജ്യാധികാരം ഇസ്രായേലിന്മേൽ എന്നേക്കുമായി ഉറപ്പിക്കുമായിരുന്നു. 14 പക്ഷേ, ഇനി താങ്കളുടെ അധികാരം നിലനിൽക്കില്ല.+ യഹോവ മനസ്സിന് ഇണങ്ങിയ ഒരാളെ കണ്ടെത്തി+ തന്റെ ജനത്തിനു നേതാവായി നിയോഗിക്കും.+ കാരണം, യഹോവ കല്പിച്ചതു താങ്കൾ അനുസരിച്ചില്ലല്ലോ.”+
-
-
1 ശമുവേൽ 15:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 ശമുവേൽ പോകാൻ തിരിഞ്ഞപ്പോൾ ശൗൽ ശമുവേലിന്റെ മേലങ്കിയുടെ വിളുമ്പിൽ കയറിപ്പിടിച്ചു. പക്ഷേ, അതു കീറിപ്പോയി. 28 അപ്പോൾ, ശമുവേൽ ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന്റെ രാജഭരണം യഹോവ ഇന്നു നിന്നിൽനിന്ന് കീറിമാറ്റിയിരിക്കുന്നു. നിന്റെ സഹമനുഷ്യരിൽ നിന്നെക്കാൾ ഉത്തമനായ ഒരാൾക്കു ദൈവം അതു കൊടുക്കും.+
-
-
1 ശമുവേൽ 16:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പിന്നീട്, യഹോവ ശമുവേലിനോടു പറഞ്ഞു: “ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്ന് ഞാൻ ശൗലിനെ തള്ളിക്കളഞ്ഞ സ്ഥിതിക്ക്+ ശൗലിനെ ഓർത്ത് നീ എത്ര കാലം ഇങ്ങനെ ദുഃഖിച്ചിരിക്കും?+ നിന്റെ കൈവശമുള്ള കൊമ്പിൽ തൈലം നിറച്ച്+ പുറപ്പെടുക. ഞാൻ നിന്നെ ബേത്ത്ലെഹെമ്യനായ യിശ്ശായിയുടെ അടുത്തേക്ക് അയയ്‌ക്കും.+ യിശ്ശായിയുടെ മക്കളിൽനിന്ന് ഞാൻ എനിക്കുവേണ്ടി ഒരു രാജാവിനെ തിരഞ്ഞെടുത്തിരിക്കുന്നു.”+
-