-
2 ശമുവേൽ 12:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അതിനു ശേഷം, നാഥാൻ വീട്ടിലേക്കു പോയി.
ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുട്ടിയെ യഹോവ പ്രഹരിച്ചു, കുട്ടിക്കു രോഗം വന്നു.
-
-
2 ശമുവേൽ 12:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ദാസന്മാർ തമ്മിൽ രഹസ്യം പറയുന്നതു കണ്ടപ്പോൾ കുട്ടി മരിച്ചെന്നു ദാവീദിനു മനസ്സിലായി. ദാവീദ് ദാസന്മാരോട്, “എന്താ, കുട്ടി മരിച്ചുപോയോ” എന്നു ചോദിച്ചു. “മരിച്ചുപോയി” എന്ന് അവർ പറഞ്ഞു.
-
-
2 ശമുവേൽ 13:10-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അപ്പോൾ, അമ്‌നോൻ താമാറിനോട്, “നീ ഭക്ഷണം കിടപ്പറയിലേക്കു കൊണ്ടുവരൂ. നിന്റെ കൈയിൽനിന്ന് ഞാൻ അതു കഴിക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ താമാർ, താൻ ഉണ്ടാക്കിയ അടകളുമായി സഹോദരനായ അമ്നോന്റെ കിടപ്പറയിലേക്കു ചെന്നു. 11 അതു കൊടുക്കാൻ താമാർ അടുത്തേക്കു ചെന്നപ്പോൾ അമ്‌നോൻ അവളെ കടന്നുപിടിച്ച്, “പെങ്ങളേ, വന്ന് എന്റെകൂടെ കിടക്കൂ” എന്നു പറഞ്ഞു. 12 പക്ഷേ, താമാർ അമ്നോനോടു പറഞ്ഞു: “അയ്യോ! എന്റെ ആങ്ങളേ, എന്നെ അപമാനിക്കരുതേ. ഇങ്ങനെയൊരു സംഗതി ഇസ്രായേലിൽ നടപ്പുള്ളതല്ലല്ലോ.+ നിന്ദ്യമായ ഈ കാര്യം ചെയ്യരുതേ!+ 13 ഈ നാണക്കേടു സഹിച്ച് ഞാൻ എങ്ങനെ ജീവിക്കും? അങ്ങയെ ആകട്ടെ ഇസ്രായേലിലെ നിന്ദ്യന്മാരിൽ ഒരുവനായി കണക്കാക്കുകയും ചെയ്യും. അതുകൊണ്ട്, ദയവുചെയ്ത് രാജാവിനോടു സംസാരിച്ചാലും. രാജാവ് എന്നെ അങ്ങയ്‌ക്കു തരാതിരിക്കില്ല.” 14 പക്ഷേ, താമാർ പറഞ്ഞതൊന്നും അയാൾ ചെവിക്കൊണ്ടില്ല. താമാറിനെ കീഴ്പെടുത്തിയ അയാൾ ബലാത്സംഗം ചെയ്‌ത് താമാറിനു മാനഹാനി വരുത്തി. 15 പക്ഷേ, പെട്ടെന്നുതന്നെ അമ്നോനു താമാറിനോട് അങ്ങേയറ്റം വെറുപ്പായി. താമാറിനോടു തോന്നിയ ആ വെറുപ്പ് താമാറിനോടുണ്ടായിരുന്ന പ്രേമത്തെക്കാൾ വളരെ തീവ്രമായിരുന്നു. അമ്‌നോൻ താമാറിനോട്, “എഴുന്നേറ്റ് പോകൂ!” എന്നു പറഞ്ഞു.
-
-
2 ശമുവേൽ 15:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ഉടനെ ദാവീദ്, തന്റെകൂടെ യരുശലേമിലുണ്ടായിരുന്ന ഭൃത്യന്മാരോടെല്ലാം പറഞ്ഞു: “എഴുന്നേൽക്കൂ. ഇവിടെനിന്ന് ഓടിപ്പോയില്ലെങ്കിൽ+ അബ്ശാലോമിന്റെ കൈയിൽനിന്ന് നമ്മൾ ആരും രക്ഷപ്പെടില്ല. വേഗമാകട്ടെ! അല്ലാത്തപക്ഷം അബ്ശാലോം പെട്ടെന്നു വന്ന് നമ്മളെ പിടികൂടി നമ്മുടെ മേൽ വിനാശം വിതയ്‌ക്കും. നഗരം വാളിന് ഇരയാക്കുകയും ചെയ്യും!”+
-