-
2 ശമുവേൽ 7:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 നിന്റെ കാലം കഴിഞ്ഞ്+ നീ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊള്ളുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ സ്വന്തം മകനെ, എഴുന്നേൽപ്പിക്കും. അവന്റെ രാജ്യാധികാരം ഞാൻ സുസ്ഥിരമാക്കും.+ 13 അവനായിരിക്കും എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത്.+ അവന്റെ രാജ്യാധികാരത്തിന്റെ സിംഹാസനം ഞാൻ ഒരിക്കലും ഇളകിപ്പോകാത്ത വിധം സുസ്ഥിരമായി സ്ഥാപിക്കും.+
-
-
1 ദിനവൃത്താന്തം 22:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 എന്നാൽ നിനക്കൊരു മകൻ+ ഉണ്ടാകും; അവൻ സമാധാനപുരുഷനായിരിക്കും.* ചുറ്റുമുള്ള ശത്രുക്കളെയെല്ലാം നീക്കി ഞാൻ അവനു വിശ്രമം കൊടുക്കും.+ അവന്റെ പേര് ശലോമോൻ*+ എന്നായിരിക്കും. അവന്റെ കാലത്ത് ഞാൻ ഇസ്രായേലിനു സമാധാനവും സ്വസ്ഥതയും നൽകും.+ 10 എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത് അവനായിരിക്കും.+ അവൻ എനിക്കു മകനും ഞാൻ അവന് അപ്പനും ആയിരിക്കും.+ ഇസ്രായേലിനു മേലുള്ള അവന്റെ രാജസിംഹാസനം ഞാൻ എന്നേക്കും സുസ്ഥിരമാക്കും.’+
-
-
2 ദിനവൃത്താന്തം 2:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിത് അതു ദൈവത്തിനുവേണ്ടി വിശുദ്ധീകരിക്കാൻപോകുകയാണ്. അവിടെ ദൈവത്തിന്റെ മുന്നിൽ സുഗന്ധദ്രവ്യം കത്തിക്കുകയും,+ പതിവ് കാഴ്‌ചയപ്പം* ഒരുക്കിവെക്കുകയും,+ രാവിലെയും വൈകുന്നേരവും ശബത്തുകളിലും+ കറുത്ത വാവുകളിലും+ ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവകാലങ്ങളിലും+ ദഹനയാഗങ്ങൾ+ അർപ്പിക്കുകയും വേണം. ഇസ്രായേൽ ഇത് എല്ലാ കാലവും ചെയ്യേണ്ടതാണ്.
-