-
1 രാജാക്കന്മാർ 9:20-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഇസ്രായേൽ ജനത്തിന്റെ ഭാഗമല്ലാത്ത+ അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരിൽ 21 ഇസ്രായേല്യർക്കു നശിപ്പിക്കാൻ കഴിയാതെ ദേശത്ത് ബാക്കിവന്നവരുടെ വംശജരെ ശലോമോൻ അടിമകളായി നിർബന്ധിതവേലയ്ക്ക് എടുത്തു. അത് ഇന്നും അങ്ങനെതന്നെയാണ്.+ 22 എന്നാൽ ഇസ്രായേല്യരിൽ ആരെയും ശലോമോൻ അടിമയാക്കിയില്ല.+ അവർ ശലോമോന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും ഉപസേനാധിപന്മാരും, തേരാളികളുടെയും കുതിരപ്പടയാളികളുടെയും പ്രമാണിമാരും ആയിരുന്നു.
-
-
2 ദിനവൃത്താന്തം 2:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 പിന്നെ ശലോമോൻ അപ്പനായ ദാവീദ് ചെയ്‌തതുപോലെ+ ഇസ്രായേൽ ദേശത്ത് വന്നുതാമസിക്കുന്ന വിദേശികളുടെ ഒരു കണക്കെടുത്തു.+ അവർ മൊത്തം 1,53,600 പേരുണ്ടായിരുന്നു. 18 ശലോമോൻ അവരിൽ 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലകളിൽ കല്ലുവെട്ടുകാരായും+ 3,600 പേരെ ആളുകളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിനു മേൽനോട്ടക്കാരായും നിയമിച്ചു.+
-
-
2 ദിനവൃത്താന്തം 8:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ഇസ്രായേൽ ജനത്തിന്റെ ഭാഗമല്ലാത്ത+ ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരിൽ 8 ഇസ്രായേല്യർ നശിപ്പിക്കാതെ ദേശത്ത് ബാക്കി വെച്ചവരുടെ വംശജരെ+ ശലോമോൻ നിർബന്ധിതവേലയ്ക്ക് എടുത്തു. അത് ഇന്നും അങ്ങനെതന്നെയാണ്.+ 9 എന്നാൽ ഇസ്രായേല്യരിൽ ആരെയും ശലോമോൻ അടിമയാക്കിയില്ല.+ അവർ ശലോമോന്റെ യോദ്ധാക്കളും സൈനികോദ്യോഗസ്ഥരുടെ പ്രമാണിമാരും തേരാളികളുടെയും കുതിരപ്പടയാളികളുടെയും പ്രമാണിമാരും ആയിരുന്നു.+
-