36 അവിടെ അവരുടെകൂടെ അവരുടെ മക്കൾ, അതായത് സാദോക്കിന്റെ മകനായ അഹീമാസും+ അബ്യാഥാരിന്റെ മകനായ യോനാഥാനും,+ ഉണ്ടല്ലോ. കേൾക്കുന്നതെല്ലാം അവരിലൂടെ നിങ്ങൾ എന്നെ അറിയിക്കണം.”
17 യോനാഥാനും+ അഹീമാസും+ ഏൻ-രോഗേലിലാണു+ തങ്ങിയിരുന്നത്. നഗരത്തിലേക്കു ചെന്നാൽ ആരെങ്കിലും തങ്ങളെ കണ്ടാലോ എന്ന് അവർ പേടിച്ചിരുന്നു. അതുകൊണ്ട്, ഒരു ദാസി പോയി വിവരങ്ങൾ അവരെ അറിയിച്ചു. അവരോ അതു ദാവീദ് രാജാവിനെ അറിയിക്കാൻ പോയി.