-
1 രാജാക്കന്മാർ 15:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 അപ്പോൾ ആസ യഹോവയുടെ ഭവനത്തിലെ ഖജനാവിലും രാജാവിന്റെ കൊട്ടാരത്തിലെ ഖജനാവിലും ശേഷിച്ചിരുന്ന മുഴുവൻ സ്വർണവും വെള്ളിയും എടുത്ത് അയാളുടെ ഭൃത്യന്മാരെ ഏൽപ്പിച്ചു. ആസ അവ ദമസ്കൊസിൽ താമസിച്ചിരുന്ന സിറിയയിലെ രാജാവിന്,+ ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബൻ-ഹദദിന്, കൊടുത്തയച്ചു. എന്നിട്ട് ആസ പറഞ്ഞു:
-
-
2 രാജാക്കന്മാർ 18:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അപ്പോൾ യഹൂദാരാജാവായ ഹിസ്കിയ അസീറിയൻ രാജാവിനു ലാഖീശിലേക്ക് ഇങ്ങനെയൊരു സന്ദേശം അയച്ചു: “എനിക്കു തെറ്റുപറ്റി. ദയവായി അങ്ങ് ഇവിടെനിന്ന് പിൻവാങ്ങണം. അങ്ങ് എത്രതന്നെ പിഴ ചുമത്തിയാലും ഞാൻ അതു തന്നുകൊള്ളാം.” അങ്ങനെ അസീറിയൻ രാജാവ് യഹൂദാരാജാവായ ഹിസ്കിയയ്ക്ക് 300 താലന്തു* വെള്ളിയും 30 താലന്തു സ്വർണവും പിഴയിട്ടു. 15 ഹിസ്കിയ യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലെ ഖജനാവുകളിലും ഉണ്ടായിരുന്ന വെള്ളി മുഴുവൻ എടുത്ത് കൊടുത്തു.+
-
-
2 രാജാക്കന്മാർ 24:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 അപ്പോൾ യഹൂദാരാജാവായ യഹോയാഖീൻ അമ്മയോടും ദാസന്മാരോടും പ്രഭുക്കന്മാരോടും കൊട്ടാരോദ്യോഗസ്ഥന്മാരോടും+ കൂടെ ചെന്ന് ബാബിലോൺരാജാവിനു കീഴടങ്ങി.+ അങ്ങനെ തന്റെ ഭരണത്തിന്റെ എട്ടാം വർഷം+ ബാബിലോൺരാജാവ് യഹോയാഖീനെ ബന്ദിയായി പിടിച്ചുകൊണ്ടുപോയി. 13 പിന്നെ അയാൾ യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലും ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം എടുത്തു.+ അയാൾ ഇസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ ആലയത്തിൽ ഉണ്ടാക്കിയ സ്വർണംകൊണ്ടുള്ള ഉപകരണങ്ങളെല്ലാം+ മുറിച്ച് കഷണങ്ങളാക്കി. യഹോവ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ ഇതു സംഭവിച്ചു.
-