-
1 രാജാക്കന്മാർ 7:48-50വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
48 യഹോവയുടെ ഭവനത്തിനുവേണ്ട എല്ലാ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കി: സ്വർണയാഗപീഠം;+ കാഴ്ചയപ്പം വെക്കാനുള്ള സ്വർണമേശ;+ 49 തനിത്തങ്കംകൊണ്ടുള്ള തണ്ടുവിളക്കുകൾ+ (അകത്തെ മുറിയുടെ മുമ്പിലായി വലതുവശത്ത് അഞ്ചെണ്ണവും ഇടതുവശത്ത് അഞ്ചെണ്ണവും.); സ്വർണംകൊണ്ടുള്ള പൂക്കൾ,+ ദീപങ്ങൾ, കൊടിലുകൾ;+ 50 തനിത്തങ്കംകൊണ്ടുള്ള പാത്രങ്ങൾ, തിരി കെടുത്താനുള്ള കത്രികകൾ,+ കുഴിയൻപാത്രങ്ങൾ, പാനപാത്രങ്ങൾ,+ കത്തിയ തിരി ഇടാനുള്ള പാത്രങ്ങൾ;+ അകത്തെ മുറിയുടെ+—അതായത് അതിവിശുദ്ധത്തിന്റെ—വാതിലുകളുടെയും ദേവാലയഭവനത്തിന്റെ+ വാതിലുകളുടെയും സ്വർണംകൊണ്ടുള്ള ചുഴിക്കുറ്റികൾ.
-
-
ദാനിയേൽ 5:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 വീഞ്ഞിന്റെ ലഹരിയിലായിരിക്കെ ബേൽശസ്സർ, യരുശലേമിലെ ദേവാലയത്തിൽനിന്ന് അപ്പനായ നെബൂഖദ്നേസർ എടുത്തുകൊണ്ടുപോന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും കൊണ്ടുവരാൻ കല്പിച്ചു.+ രാജാവിനും അദ്ദേഹത്തിന്റെ പ്രധാനികൾക്കും ഉപപത്നിമാർക്കും* വെപ്പാട്ടികൾക്കും കുടിക്കാൻവേണ്ടിയായിരുന്നു അത്.
-