7 ഞാൻ നിങ്ങളെ എന്റെ ജനമായി കൈക്കൊള്ളുകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കുകയും+ ചെയ്യും. ഈജിപ്തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് നിങ്ങളെ വിടുവിക്കുന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ തീർച്ചയായും അറിയും.
5 ഞാൻ ഈജിപ്തിന് എതിരെ എന്റെ കൈ നീട്ടി അവരുടെ ഇടയിൽനിന്ന് ഇസ്രായേല്യരെ വിടുവിച്ച് കൊണ്ടുവരുമ്പോൾ ഞാൻ യഹോവയാണെന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+
14 ഞാൻ അവരുടെ നേരെ കൈ നീട്ടി ആ ദേശത്തെ ഒരു പാഴ്നിലമാക്കും. അവരുടെ താമസസ്ഥലങ്ങളെല്ലാം ദിബ്ലയ്ക്കടുത്തുള്ള വിജനഭൂമിയെക്കാൾ* ശൂന്യമാകും. അപ്പോൾ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”
7 എന്റെ ജനമായ ഇസ്രായേലിന്റെ ഇടയിൽ എന്റെ വിശുദ്ധനാമം അറിയപ്പെടാൻ ഞാൻ ഇടയാക്കും. ഇനി ഒരിക്കലും എന്റെ വിശുദ്ധനാമം അശുദ്ധമാകാൻ ഞാൻ സമ്മതിക്കില്ല. ഞാൻ യഹോവയാണെന്ന്,+ ഇസ്രായേലിലെ പരിശുദ്ധനാണെന്ന്,+ ജനതകൾ അറിയേണ്ടിവരും.’