വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 7:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഇപ്പോൾ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഞാൻ യഹോ​വയെന്ന്‌ ഇങ്ങനെ നീ അറിയും.+ ഇതാ, എന്റെ കൈയി​ലി​രി​ക്കുന്ന വടി​കൊണ്ട്‌ ഞാൻ നൈൽ നദിയി​ലെ വെള്ളത്തിൽ അടിക്കു​ന്നു. അതു രക്തമായി മാറും.

  • പുറപ്പാട്‌ 8:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അപ്പോൾ മോശ ഫറവോനോ​ടു പറഞ്ഞു: “തവളകൾ അങ്ങയെ​യും അങ്ങയുടെ ദാസ​രെ​യും ജനത്തെ​യും വീടു​കളെ​യും വിട്ട്‌ പോകാൻ ഞാൻ എപ്പോ​ഴാ​ണു യാചിക്കേ​ണ്ടതെന്ന്‌ അങ്ങുതന്നെ എന്നോടു പറഞ്ഞാ​ലും. പിന്നെ നൈൽ നദിയി​ല​ല്ലാ​തെ വേറെ​ങ്ങും അവയെ കാണില്ല.” 10 അപ്പോൾ ഫറവോൻ, “നാളെ” എന്നു പറഞ്ഞു. മറുപ​ടി​യാ​യി മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവ​മായ യഹോ​വയെപ്പോ​ലെ മറ്റാരുമില്ലെന്ന്‌+ അങ്ങ്‌ അറിയാൻ അങ്ങയുടെ വാക്കുപോലെ​തന്നെ സംഭവി​ക്കും.

  • പുറപ്പാട്‌ 8:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്റെ ജനം വസിക്കുന്ന ഗോശെൻ ദേശം ഞാൻ അന്നേ ദിവസം നിശ്ചയ​മാ​യും ഒഴിച്ചു​നി​റു​ത്തും. ആ ഈച്ചക​ളിൽ ഒരെണ്ണംപോ​ലും അവിടെ കാണില്ല.+ അങ്ങനെ യഹോവ എന്ന ഞാൻ ഇവിടെ ഈ ദേശത്തു​ണ്ടെന്നു നീ അറിയും.+

  • പുറപ്പാട്‌ 9:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അപ്പോൾ മോശ ഫറവോനോ​ടു പറഞ്ഞു: “നഗരത്തിൽനി​ന്ന്‌ പുറത്ത്‌ കടന്നാൽ ഉടൻ ഞാൻ യഹോ​വ​യു​ടെ മുന്നിൽ കൈകൾ വിരി​ച്ചു​പി​ടിച്ച്‌ പ്രാർഥി​ക്കും. ഇടിമു​ഴക്കം നിന്നുപോ​കും, ആലിപ്പഴം പെയ്യു​ന്ന​തും നിൽക്കും. ഭൂമി യഹോ​വ​യുടേ​താണെന്ന്‌ അങ്ങനെ ഫറവോൻ അറിയും.+

  • പുറപ്പാട്‌ 14:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അങ്ങനെ ഫറവോ​ന്റെ ഹൃദയം കഠിന​മാ​കാൻ ഞാൻ അനുവ​ദി​ക്കും.+ അവൻ അവരെ പിന്തു​ട​രും. ഞാനോ ഫറവോനെ​യും അവന്റെ സൈന്യത്തെ​യും ഉപയോ​ഗിച്ച്‌ എന്നെ മഹത്ത്വപ്പെ​ടു​ത്തും.+ ഞാൻ യഹോവ എന്ന്‌ ഈജി​പ്‌തു​കാർ നിശ്ചയ​മാ​യും അറിയും.”+ ഇസ്രായേ​ല്യർ അങ്ങനെ​തന്നെ ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക