30 നിങ്ങളുടെ ആരാധനാസ്ഥലങ്ങൾ* ഞാൻ നിശ്ശേഷം തകർത്ത്+ നിങ്ങളുടെ സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങൾ വെട്ടിവീഴ്ത്തും. നിങ്ങളുടെ തകർന്നുകിടക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളുടെ* മേൽ നിങ്ങളുടെ ശവശരീരങ്ങൾ കൂമ്പാരംകൂട്ടും.+ അങ്ങേയറ്റം വെറുപ്പോടെ ഞാൻ നിങ്ങളിൽനിന്ന് മുഖം തിരിക്കും.+
5 “പകരം, നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇതാണ്: അവരുടെ യാഗപീഠങ്ങൾ നിങ്ങൾ നശിപ്പിച്ചുകളയണം; അവരുടെ പൂജാസ്തംഭങ്ങൾ ഇടിച്ചുകളയണം;+ അവരുടെ പൂജാസ്തൂപങ്ങൾ* നിങ്ങൾ വെട്ടിവീഴ്ത്തണം;+ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ കത്തിച്ചുകളയുകയും വേണം.+