-
2 ദിനവൃത്താന്തം 24:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 പണി തീർന്ന ഉടനെ അവർ മിച്ചമുണ്ടായിരുന്ന പണം രാജാവിനെയും യഹോയാദയെയും ഏൽപ്പിച്ചു. ആ പണം ഉപയോഗിച്ച് അവർ യഹോവയുടെ ഭവനത്തിലേക്കുവേണ്ട ഉപകരണങ്ങൾ ഉണ്ടാക്കിച്ചു. ശുശ്രൂഷ ചെയ്യാനും യാഗങ്ങൾ അർപ്പിക്കാനും വേണ്ട ഉപകരണങ്ങൾ, സ്വർണവും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ, പാനപാത്രങ്ങൾ എന്നിവ അവർ ഉണ്ടാക്കി.+ യഹോയാദയുടെ കാലത്തെല്ലാം അവർ യഹോവയുടെ ഭവനത്തിൽ പതിവായി ദഹനബലികൾ അർപ്പിച്ചു.+
-
-
എസ്ര 1:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 സ്വർണംകൊണ്ടുള്ള ചെറിയ കുഴിയൻപാത്രങ്ങൾ 30, വെള്ളികൊണ്ടുള്ള ചെറിയ കുഴിയൻപാത്രങ്ങൾ 410, മറ്റ് ഉപകരണങ്ങൾ 1,000. 11 സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ഉപകരണങ്ങളുടെ മൊത്തം എണ്ണം 5,400 ആയിരുന്നു. ബാബിലോണിൽ ബന്ദികളായി കഴിഞ്ഞിരുന്നവരെ+ യരുശലേമിലേക്കു കൊണ്ടുപോയ സമയത്ത് ശേശ്ബസ്സർ ഇവയെല്ലാം കൂടെക്കൊണ്ടുപോയി.
-
-
ദാനിയേൽ 5:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 വീഞ്ഞിന്റെ ലഹരിയിലായിരിക്കെ ബേൽശസ്സർ, യരുശലേമിലെ ദേവാലയത്തിൽനിന്ന് അപ്പനായ നെബൂഖദ്നേസർ എടുത്തുകൊണ്ടുപോന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും കൊണ്ടുവരാൻ കല്പിച്ചു.+ രാജാവിനും അദ്ദേഹത്തിന്റെ പ്രധാനികൾക്കും ഉപപത്നിമാർക്കും* വെപ്പാട്ടികൾക്കും കുടിക്കാൻവേണ്ടിയായിരുന്നു അത്.
-