10 അപ്പോൾ ഭൂമി വായ് പിളർന്ന് അവരെ വിഴുങ്ങിക്കളഞ്ഞു. എന്നാൽ തീ പുറപ്പെട്ട് 250 പുരുഷന്മാരെ ദഹിപ്പിച്ചപ്പോൾ കോരഹ് തന്റെ ആളുകളോടൊപ്പം മരണമടഞ്ഞു.+ അങ്ങനെ അവർ ഒരു മുന്നറിയിപ്പായിത്തീർന്നു.+11 എന്നാൽ കോരഹിന്റെ ആൺമക്കൾ മരിച്ചില്ല.+
11 അവരുടെ കാര്യം കഷ്ടം! കാരണം അവർ കയീന്റെ വഴിയിൽ നടക്കുന്നു,+ പ്രതിഫലം മോഹിച്ച് ധൃതിയിൽ ബിലെയാമിന്റെ തെറ്റിലേക്കു ചെല്ലുന്നു;+ കോരഹിനെപ്പോലെ+ അവർ അധികാരസ്ഥാനത്തുള്ളവരോട് എതിർത്തുസംസാരിച്ച് നശിച്ചുപോകുന്നു.+