-
1 ദിനവൃത്താന്തം 3:1-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ദാവീദിനു ഹെബ്രോനിൽവെച്ച് ജനിച്ച ആൺമക്കൾ+ ഇവരായിരുന്നു: മൂത്ത മകൻ അമ്നോൻ;+ ജസ്രീൽക്കാരിയായ അഹീനോവമായിരുന്നു+ അമ്നോന്റെ അമ്മ. രണ്ടാമൻ ദാനിയേൽ; കർമേല്യസ്ത്രീയായ അബീഗയിലായിരുന്നു+ ദാനിയേലിന്റെ അമ്മ. 2 മൂന്നാമൻ അബ്ശാലോം;+ ഗശൂർരാജാവായ തൽമായിയുടെ മകൾ മാഖയായിരുന്നു അബ്ശാലോമിന്റെ അമ്മ. നാലാമൻ ഹഗ്ഗീത്തിന്റെ മകൻ അദോനിയ.+ 3 അഞ്ചാമൻ അബീതാലിന്റെ മകൻ ശെഫത്യ. ആറാമൻ ദാവീദിന്റെ ഭാര്യയായ എഗ്ലയുടെ മകൻ യിത്രെയാം. 4 ഈ ആറു പേരാണു ഹെബ്രോനിൽവെച്ച് ദാവീദിനു ജനിച്ച ആൺമക്കൾ. ദാവീദ് ഏഴു വർഷവും ആറു മാസവും അവിടെ ഭരിച്ചു. ദാവീദ് 33 വർഷം യരുശലേമിൽ ഭരണം നടത്തി.+
5 യരുശലേമിൽവെച്ച് ദാവീദിനു ജനിച്ച ആൺമക്കൾ:+ ശിമെയ, ശോബാബ്, നാഥാൻ,+ ശലോമോൻ.+ ഇവർ നാലു പേരും അമ്മീയേലിന്റെ മകളായ ബത്ത്-ശേബയിലാണു+ ജനിച്ചത്. 6 മറ്റ് ഒൻപത് ആൺമക്കൾ ഇവരായിരുന്നു: യിബ്ഹാർ, എലീശാമ, എലീഫേലെത്ത്, 7 നോഗഹ്, നേഫെഗ്, യാഫീയ, 8 എലീശാമ, എല്യാദ, എലീഫേലെത്ത്. 9 ഇവരായിരുന്നു ദാവീദിന്റെ ആൺമക്കൾ. ഇവരുടെ പെങ്ങളായിരുന്നു താമാർ.+ ഉപപത്നിമാരിലും ദാവീദിന് ആൺമക്കൾ ഉണ്ടായി.
-