-
2 രാജാക്കന്മാർ 24:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 പിന്നെ അയാൾ യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലും ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം എടുത്തു.+ അയാൾ ഇസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ ആലയത്തിൽ ഉണ്ടാക്കിയ സ്വർണംകൊണ്ടുള്ള ഉപകരണങ്ങളെല്ലാം+ മുറിച്ച് കഷണങ്ങളാക്കി. യഹോവ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ ഇതു സംഭവിച്ചു.
-
-
യിരെമ്യ 27:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അവരെ ശ്രദ്ധിക്കരുത്. ബാബിലോൺരാജാവിനെ സേവിക്കുക; എങ്കിൽ, നിങ്ങൾക്കു തുടർന്നും ജീവിക്കാം.+ വെറുതേ എന്തിന് ഈ നഗരം ഒരു നാശകൂമ്പാരമാക്കണം? 18 പക്ഷേ അവർ യഥാർഥപ്രവാചകന്മാരാണെങ്കിൽ, യഹോവയുടെ സന്ദേശം അവരിലുണ്ടെങ്കിൽ, യഹോവയുടെ ഭവനത്തിലും യഹൂദാരാജാവിന്റെ ഭവനത്തിലും* യരുശലേമിലും അവശേഷിച്ചിട്ടുള്ള ഉപകരണങ്ങൾ ബാബിലോണിലേക്കു കൊണ്ടുപോകാതിരിക്കാൻ അവർ സൈന്യങ്ങളുടെ അധിപനായ യഹോവയോടു പ്രാർഥിക്കട്ടെ.’
-