-
2 രാജാക്കന്മാർ 10:10-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അതുകൊണ്ട് ഇത് അറിഞ്ഞുകൊള്ളുക: ആഹാബുഗൃഹത്തിന് എതിരെ യഹോവ പറഞ്ഞ വാക്കുകളിൽ ഒന്നുപോലും യഹോവ നിവർത്തിക്കാതിരിക്കില്ല.*+ തന്റെ ദാസനായ ഏലിയയിലൂടെ പറഞ്ഞതെല്ലാം യഹോവ നിവർത്തിച്ചിരിക്കുന്നു.”+ 11 കൂടാതെ ജസ്രീലിൽ ആഹാബിന്റെ ഭവനത്തിൽ ബാക്കിയുള്ളവരെയും ആഹാബിന്റെ സുഹൃത്തുക്കളെയും പ്രധാനികളെയും പുരോഹിതന്മാരെയും+ യേഹു കൊന്നുകളഞ്ഞു. ആഹാബിനുള്ള ഒരുത്തനെയും യേഹു ബാക്കി വെച്ചില്ല.+
12 പിന്നെ യേഹു ശമര്യയിലേക്കു പുറപ്പെട്ടു. പോകുന്ന വഴിക്ക്, ഇടയന്മാർ ആടുകളെ കെട്ടുന്ന ഒരു സ്ഥലമുണ്ടായിരുന്നു.* 13 അവിടെവെച്ച് യേഹു യഹൂദാരാജാവായ അഹസ്യയുടെ+ സഹോദരന്മാരെ കണ്ടു. “നിങ്ങൾ ആരാണ്” എന്നു യേഹു അവരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ അഹസ്യയുടെ സഹോദരന്മാരാണ്. രാജാവിന്റെ മക്കളും രാജമാതാവിന്റെ* മക്കളും സുഖമായിരിക്കുന്നോ എന്നു തിരക്കാൻ പോകുകയാണ്.” 14 ഉടനെ അയാൾ, “അവരെ ജീവനോടെ പിടിക്കുക!” എന്നു പറഞ്ഞു. അവർ ആ 42 പേരെയും ജീവനോടെ പിടിച്ച് ആടുകളെ കെട്ടുന്നിടത്തെ കുഴിക്കരികെവെച്ച്* കൊന്നു. ആരെയും യേഹു ബാക്കി വെച്ചില്ല.+
-