-
2 രാജാക്കന്മാർ 11:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 എന്നും യഹോവയുടെ ജനമായിരുന്നുകൊള്ളാം എന്ന ഒരു ഉടമ്പടി+ രാജാവും ജനങ്ങളും യഹോവയും തമ്മിൽ യഹോയാദ ഉണ്ടാക്കി. രാജാവും ജനങ്ങളും തമ്മിലും അദ്ദേഹം ഒരു ഉടമ്പടി ഉണ്ടാക്കി.+ 18 അതിനു ശേഷം ദേശത്തുള്ളവരെല്ലാം ബാലിന്റെ ഭവനത്തിലേക്കു* ചെന്ന് ബാലിന്റെ യാഗപീഠങ്ങൾ ഇടിച്ചുകളയുകയും+ രൂപങ്ങളെല്ലാം ഉടച്ചുകളയുകയും+ ചെയ്‌തു. ബാലിന്റെ പുരോഹിതനായ മത്ഥാനെ അവർ യാഗപീഠങ്ങളുടെ മുന്നിൽവെച്ച് കൊന്നുകളഞ്ഞു.+
പിന്നെ പുരോഹിതൻ യഹോവയുടെ ഭവനത്തിൽ മേൽവിചാരകന്മാരെ നിയമിച്ചു.+
-
-
2 ദിനവൃത്താന്തം 34:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 പിന്നെ രാജാവ് സ്വസ്ഥാനത്ത് നിന്നുകൊണ്ട്, യഹോവയെ അനുഗമിച്ചുകൊള്ളാമെന്നും ആ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഉടമ്പടിപ്രകാരം+ ദൈവത്തിന്റെ കല്പനകളും ഓർമിപ്പിക്കലുകളും ചട്ടങ്ങളും മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ+ പാലിച്ചുകൊള്ളാമെന്നും യഹോവയുമായി ഒരു ഉടമ്പടി ചെയ്‌തു.*+
-