-
2 ദിനവൃത്താന്തം 23:18-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 പിന്നെ യഹോയാദ യഹോവയുടെ ഭവനത്തിന്റെ മേൽനോട്ടം ലേവ്യരെയും പുരോഹിതന്മാരെയും ഏൽപ്പിച്ചു. മോശയുടെ നിയമത്തിൽ+ എഴുതിയിരിക്കുന്നതനുസരിച്ച് യഹോവയ്ക്കു ദഹനബലികൾ+ അർപ്പിക്കാനായി ദാവീദ് അവരെ യഹോവയുടെ ഭവനത്തിൽ പല വിഭാഗങ്ങളായി നിയമിച്ചിരുന്നു. ദാവീദിന്റെ നിർദേശമനുസരിച്ച് പാട്ടു പാടി സന്തോഷിച്ചാനന്ദിച്ചാണ് അവർ അത് അർപ്പിച്ചിരുന്നത്. 19 ഏതെങ്കിലും വിധത്തിൽ അശുദ്ധരായവർ യഹോവയുടെ ഭവനത്തിൽ കടക്കാതിരിക്കാൻ യഹോയാദ കവാടങ്ങളിൽ കാവൽക്കാരെയും നിറുത്തി.+ 20 പിന്നെ ശതാധിപന്മാരുടെയും+ പ്രധാനികളുടെയും ഭരണാധികാരികളുടെയും ദേശത്തെ മുഴുവൻ ജനങ്ങളുടെയും അകമ്പടിയോടെ രാജാവിനെ യഹോവയുടെ ഭവനത്തിൽനിന്ന് കൊണ്ടുപോയി. അവർ മുകളിലത്തെ കവാടത്തിലൂടെ രാജകൊട്ടാരത്തിൽ+ പ്രവേശിച്ച് രാജാവിനെ സിംഹാസനത്തിൽ അവരോധിച്ചു.+ 21 ദേശത്തെ ജനം മുഴുവൻ ആനന്ദിച്ചാഹ്ലാദിച്ചു. അഥല്യയെ അവർ കൊന്നുകളഞ്ഞതുകൊണ്ട്* നഗരത്തിൽ സമാധാനം ഉണ്ടായി.
-