-
2 ദിനവൃത്താന്തം 28:5-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അതുകൊണ്ട് ആഹാസിന്റെ ദൈവമായ യഹോവ ആഹാസിനെ സിറിയയിലെ രാജാവിന്റെ കൈയിൽ ഏൽപ്പിച്ചു.+ സിറിയയിലെ രാജാവ് ആഹാസിനെ തോൽപ്പിച്ച് കുറെ ആളുകളെ ദമസ്കൊസിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+ ദൈവം ആഹാസിനെ ഇസ്രായേൽരാജാവിന്റെ കൈയിലും ഏൽപ്പിച്ചുകൊടുത്തു. ഇസ്രായേൽരാജാവ് വന്ന് വലിയൊരു സംഹാരം നടത്തി. 6 യഹൂദയിലുള്ളവർ തങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട്+ രമല്യയുടെ മകനായ പേക്കഹ്+ അവർക്കു നേരെ വന്ന് ധീരരായ 1,20,000 പുരുഷന്മാരെ ഒറ്റ ദിവസംകൊണ്ട് കൊന്നുകളഞ്ഞു. 7 ഇതിനു പുറമേ, രാജകുമാരനായ മയസേയയെയും കൊട്ടാരത്തിന്റെ ചുമതലയുള്ള അസ്രിക്കാമിനെയും രാജാവ് കഴിഞ്ഞാൽ അടുത്ത സ്ഥാനം വഹിച്ചിരുന്ന എൽക്കാനയെയും എഫ്രയീമ്യയോദ്ധാവായ സിക്രി കൊന്നുകളഞ്ഞു. 8 കൂടാതെ തങ്ങളുടെ സഹോദരങ്ങളായ 2,00,000 പേരെ—സ്ത്രീകളെയും ആൺമക്കളെയും പെൺമക്കളെയും—ഇസ്രായേല്യർ ബന്ദികളായി കൊണ്ടുപോയി. ഒട്ടേറെ വസ്തുക്കളും അവർ ശമര്യയിലേക്ക് എടുത്തുകൊണ്ടുപോയി.+
-