-
1 ദിനവൃത്താന്തം 23:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അമ്രാമിന്റെ ആൺമക്കളായിരുന്നു അഹരോനും+ മോശയും.+ എന്നാൽ അതിവിശുദ്ധസ്ഥലം വിശുദ്ധീകരിക്കാനും യഹോവയുടെ സന്നിധിയിൽ ബലികൾ അർപ്പിക്കാനും ദൈവമുമ്പാകെ ശുശ്രൂഷ ചെയ്യാനും ദൈവത്തിന്റെ നാമത്തിൽ എന്നെന്നും അനുഗ്രഹിക്കാനും+ വേണ്ടി അഹരോനെയും ആൺമക്കളെയും എന്നേക്കുമായി വേർതിരിച്ചു.+
-
-
1 ദിനവൃത്താന്തം 23:27-30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 അങ്ങനെ, ദാവീദ് നൽകിയ അവസാനത്തെ നിർദേശമനുസരിച്ച് ലേവ്യരിൽ 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരെയും എണ്ണി. 28 അഹരോന്റെ പുത്രന്മാരെ+ യഹോവയുടെ ഭവനത്തിലെ സേവനത്തിൽ സഹായിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. മുറ്റങ്ങളുടെയും+ ഊണുമുറികളുടെയും വിശുദ്ധവസ്തുക്കളുടെ ശുദ്ധീകരണത്തിന്റെയും സത്യദൈവത്തിന്റെ ഭവനത്തിലെ മറ്റു ജോലികളുടെയും ചുമതല അവർക്കായിരുന്നു. 29 കാഴ്ചയപ്പം,*+ ധാന്യയാഗത്തിനുള്ള നേർത്ത ധാന്യപ്പൊടി, കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്ന പുളിപ്പില്ലാത്ത* അപ്പം,+ കല്ലിൽ ചുട്ടെടുത്ത അട, എണ്ണ ചേർത്ത മാവ്,+ അളവുകളും തൂക്കങ്ങളും എന്നിവയുടെയെല്ലാം കാര്യത്തിൽ ഇവരാണ് അവരെ സഹായിച്ചിരുന്നത്. 30 ദൈവമായ യഹോവയോടു നന്ദി പറയാനും ദൈവത്തെ സ്തുതിക്കാനും ആയി എല്ലാ ദിവസവും രാവിലെയും+ വൈകുന്നേരവും+ ലേവ്യർ അവിടെയുണ്ടായിരിക്കണമായിരുന്നു.
-