-
2 ദിനവൃത്താന്തം 36:17-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അതുകൊണ്ട് ദൈവം കൽദയരാജാവിനെ അവർക്കു നേരെ വരുത്തി.+ കൽദയരാജാവ് അവരുടെ വിശുദ്ധമന്ദിരത്തിൽവെച്ച്+ അവർക്കിടയിലെ ചെറുപ്പക്കാരെ വാളുകൊണ്ട് വെട്ടിക്കൊന്നു.+ യുവാക്കളോടോ കന്യകമാരോടോ പ്രായമുള്ളവരോടോ അവശരോടോ കരുണ കാണിച്ചില്ല.+ ദൈവം സകലവും കൽദയരാജാവിന്റെ കൈയിൽ ഏൽപ്പിച്ചു.+ 18 ദൈവഭവനത്തിലെ ചെറുതും വലുതും ആയ എല്ലാ ഉപകരണങ്ങളും യഹോവയുടെ ഭവനത്തിലെ ഖജനാവിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും രാജാവിന്റെയും പ്രഭുക്കന്മാരുടെയും വിലപിടിപ്പുള്ള വസ്തുക്കളും കൽദയരാജാവ് ബാബിലോണിലേക്കു കൊണ്ടുപോയി.+ 19 കൽദയരാജാവ് സത്യദൈവത്തിന്റെ ഭവനം തീയിട്ട് നശിപ്പിച്ചു;+ യരുശലേമിന്റെ മതിൽ ഇടിച്ചുകളഞ്ഞ്+ അവിടത്തെ കോട്ടമതിലുള്ള മന്ദിരങ്ങളെല്ലാം ചുട്ടെരിച്ചു; വിലപിടിപ്പുള്ള സകലവും നശിപ്പിച്ചുകളഞ്ഞു.+
-