17 ഇസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനും ആയ യഹോവ പറയുന്നു:+
“നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുകയും+
പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന,+
യഹോവ എന്ന ഞാനാണു നിന്റെ ദൈവം.
18 നീ എന്റെ കല്പനകൾ അനുസരിച്ചാൽ+ എത്ര നന്നായിരിക്കും!
അപ്പോൾ നിന്റെ സമാധാനം നദിപോലെയും+
നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും+ ആയിത്തീരും.