-
ന്യായാധിപന്മാർ 13:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 മനോഹ ഭാര്യയോടു പറഞ്ഞു: “നമ്മൾ മരിച്ചുപോകുമെന്ന് ഉറപ്പാണ്, ദൈവത്തെയാണു നമ്മൾ കണ്ടത്.”+ 23 പക്ഷേ മനോഹയുടെ ഭാര്യ പറഞ്ഞു: “നമ്മളെ കൊല്ലാനായിരുന്നെങ്കിൽ യഹോവ നമ്മുടെ ദഹനയാഗവും+ ധാന്യയാഗവും സ്വീകരിക്കില്ലായിരുന്നു. മാത്രമല്ല, ഇക്കാര്യങ്ങളൊന്നും നമുക്കു കാണിച്ചുതരുകയോ അവ നമ്മളോടു പറയുകയോ ഇല്ലായിരുന്നു.”
-
-
1 ശമുവേൽ 25:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 വാഗ്‌ദാനം ചെയ്തിട്ടുള്ള എല്ലാ നല്ല കാര്യങ്ങളും അങ്ങയ്‌ക്കു ചെയ്തുതന്ന് യഹോവ അങ്ങയെ ഇസ്രായേലിന്റെ നേതാവായി നിയമിക്കുമ്പോൾ,+ 31 അകാരണമായി രക്തം ചൊരിഞ്ഞതിന്റെയോ സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്തതിന്റെയോ പേരിലുള്ള പശ്ചാത്താപമോ ഖേദമോ* അങ്ങയുടെ ഹൃദയത്തിലുണ്ടായിരിക്കില്ല.+ എന്റെ യജമാനനേ, അങ്ങയുടെ മേൽ യഹോവ നന്മ വർഷിക്കുമ്പോൾ ഈ ദാസിയെയും ഓർക്കേണമേ.”
-
-
എസ്ഥേർ 5:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 രാജാവിന് എന്നോടു പ്രീതി തോന്നുന്നെങ്കിൽ, എന്റെ അപേക്ഷയും അഭ്യർഥനയും സാധിച്ചുതരാൻ തിരുവുള്ളമെങ്കിൽ, നാളെ ഞാൻ രാജാവിനും ഹാമാനും വേണ്ടി ഒരുക്കുന്ന വിരുന്നിനു വന്നാലും. അപ്പോൾ എന്റെ ആഗ്രഹം ഞാൻ രാജാവിനോടു പറഞ്ഞുകൊള്ളാം.”
-
-
തീത്തോസ് 2:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അങ്ങനെതന്നെ, പ്രായമുള്ള സ്ത്രീകളും ദൈവഭക്തർക്കു ചേർന്ന പെരുമാറ്റശീലമുള്ളവരും പരദൂഷണം പറയാത്തവരും വീഞ്ഞിന് അടിമപ്പെടാത്തവരും നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നവരും ആയിരിക്കട്ടെ.
-