വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 21:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ആഹാബ്‌ ഏലിയ​യോ​ടു പറഞ്ഞു: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തി​യോ?”+ അപ്പോൾ ഏലിയ പറഞ്ഞു: “അതെ, ഞാൻ നിന്നെ കണ്ടെത്തി​യി​രി​ക്കു​ന്നു. യഹോവ പറയുന്നു: ‘ദൈവ​മു​മ്പാ​കെ തിന്മ ചെയ്യാൻ നീ നിശ്ചയിച്ചുറച്ചിരിക്കുന്നതുകൊണ്ട്‌*+ 21 ഞാൻ ഇതാ, നിന്റെ മേൽ ആപത്തു വരുത്തു​ന്നു. ഒന്നൊ​ഴി​യാ​തെ നിന്റെ എല്ലാ ആൺതരി​യെ​യും ഞാൻ ഇല്ലാതാ​ക്കും;+ ഇസ്രാ​യേ​ലിൽ നിനക്കുള്ള നിസ്സഹാ​യ​രെ​യും ദുർബലരെയും+ പോലും ഞാൻ വെറുതേ വിടില്ല.

  • 1 രാജാക്കന്മാർ 22:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഇസ്രായേൽരാജാവ്‌ യഹോ​ശാ​ഫാ​ത്തി​നോ​ടു പറഞ്ഞു: “നമുക്ക്‌ യഹോ​വ​യു​ടെ ഇഷ്ടം ചോദി​ച്ച​റി​യാൻ കഴിയുന്ന ഒരാൾക്കൂ​ടി​യുണ്ട്‌.+ പക്ഷേ എനിക്ക്‌ അയാളെ ഇഷ്ടമല്ല.+ കാരണം അയാൾ ഒരിക്ക​ലും എന്നെക്കു​റിച്ച്‌ ദോഷ​മ​ല്ലാ​തെ നല്ലതൊ​ന്നും പ്രവചി​ക്കാ​റില്ല.+ അയാളു​ടെ പേര്‌ മീഖായ എന്നാണ്‌, യിമ്ലയു​ടെ മകൻ.” എന്നാൽ യഹോ​ശാ​ഫാത്ത്‌ പറഞ്ഞു: “രാജാവ്‌ ഒരിക്ക​ലും അങ്ങനെ പറയരു​തേ.”

  • 2 ദിനവൃത്താന്തം 25:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അപ്പോൾ യഹോ​വ​യു​ടെ കോപം അമസ്യ​യു​ടെ നേരെ ആളിക്കത്തി. ഒരു പ്രവാ​ച​കനെ അമസ്യ​യു​ടെ അടു​ത്തേക്ക്‌ അയച്ച്‌ ദൈവം ഇങ്ങനെ ചോദി​ച്ചു: “സ്വന്തം ജനത്തെ​പ്പോ​ലും നിന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ കഴിയാ​തി​രുന്ന ആ ദൈവ​ങ്ങളെ നീ എന്തിനാ​ണു സേവി​ക്കു​ന്നത്‌?”+ 16 പ്രവാചകൻ സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ രാജാവ്‌ പറഞ്ഞു: “മതി, നിറുത്ത്‌!+ നിന്നെ ഞങ്ങൾ രാജാ​വി​ന്റെ ഉപദേ​ശ​ക​നാ​യി നിയമി​ച്ചി​ട്ടു​ണ്ടോ?+ ഇല്ലല്ലോ? എന്തിനാ​ണു വെറുതേ അവരുടെ കൈ​കൊണ്ട്‌ ചാകു​ന്നത്‌?” അപ്പോൾ പ്രവാ​ചകൻ അവിടം വിട്ട്‌ പോയി. പക്ഷേ പോകു​ന്ന​തി​നു മുമ്പ്‌ പ്രവാ​ചകൻ പറഞ്ഞു: “നീ ഇങ്ങനെ പ്രവർത്തി​ക്കു​ക​യും എന്റെ ഉപദേശം ശ്രദ്ധി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ ദൈവം നിന്റെ മേൽ നാശം വരുത്താൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നെന്നു ഞാൻ അറിയു​ന്നു.”+

  • മത്തായി 7:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “വിശു​ദ്ധ​മാ​യതു നായ്‌ക്കൾക്ക്‌ ഇട്ടു​കൊ​ടു​ക്ക​രുത്‌; നിങ്ങളു​ടെ മുത്തുകൾ പന്നിക​ളു​ടെ മുന്നിൽ എറിയു​ക​യു​മ​രുത്‌;+ അവ ആ മുത്തുകൾ ചവിട്ടി​ക്ക​ള​യു​ക​യും തിരിഞ്ഞ്‌ നിങ്ങളെ ആക്രമി​ക്കു​ക​യും ചെയ്യാൻ ഇടയാ​ക​രു​ത​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക