-
1 ശമുവേൽ 3:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 അന്നേ ദിവസം, ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ച് പറഞ്ഞതെല്ലാം ആദിയോടന്തം ഏലിക്ക് എതിരെ നടപ്പിലാക്കും.+ 13 പുത്രന്മാർ ദൈവത്തെ ശപിക്കുന്ന കാര്യം+ ഏലി അറിഞ്ഞതാണ്;+ പക്ഷേ, അവരെ ശാസിച്ചിട്ടില്ല.+ ഈ തെറ്റു നിമിത്തം ഞാൻ ഏലിയുടെ ഭവനത്തെ എന്നെന്നേക്കുമായി ന്യായം വിധിക്കുമെന്നു നീ ഏലിയോടു പറയണം.
-
-
1 രാജാക്കന്മാർ 1:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അക്കാലത്ത് ഹഗ്ഗീത്തിന്റെ മകൻ അദോനിയ,+ “ഞാൻ രാജാവാകും” എന്നു പറഞ്ഞ് സ്വയം ഉയർത്തി. അയാൾ ഒരു രഥം ഉണ്ടാക്കി; കുതിരപ്പടയാളികളെയും തനിക്ക് അകമ്പടി സേവിക്കാൻ* 50 ആളുകളെയും നിയമിച്ചു.+ 6 എന്നാൽ, “നീ എന്താണ് ഇങ്ങനെ ചെയ്‌തത്” എന്നു ചോദിച്ച് അയാളുടെ അപ്പൻ ഒരിക്കലും അയാളെ ശാസിച്ചില്ല.* അയാളും നല്ല സുന്ദരനായിരുന്നു. അബ്ശാലോം ജനിച്ചശേഷമാണ് അദോനിയയുടെ അമ്മ അദോനിയയെ പ്രസവിച്ചത്.
-