-
ദാനിയേൽ 5:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 പകരം, സ്വർഗാധിസ്വർഗങ്ങളുടെ കർത്താവിന് എതിരെ അങ്ങ് സ്വയം ഉയർത്തി,+ ദൈവഭവനത്തിലെ പാത്രങ്ങൾ അങ്ങയുടെ സന്നിധിയിൽ വരുത്തിച്ചു.+ അങ്ങും അങ്ങയുടെ പ്രധാനികളും ഉപപത്നിമാരും വെപ്പാട്ടികളും ആ പാത്രങ്ങളിൽ വീഞ്ഞു കുടിച്ചു. എന്നിട്ട് സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, തടി, കല്ല് എന്നിവകൊണ്ടുള്ള ദൈവങ്ങളെ, ഒന്നും കാണാനോ കേൾക്കാനോ അറിയാനോ കഴിയാത്ത ദൈവങ്ങളെ, നിങ്ങൾ സ്തുതിച്ചു.+ പക്ഷേ, അങ്ങയുടെ ജീവന്റെമേലും+ അങ്ങ് ചെയ്യുന്ന എല്ലാ കാര്യങ്ങളുടെ മേലും അധികാരമുള്ള* ദൈവത്തെ അങ്ങ് മഹത്ത്വപ്പെടുത്തിയില്ല.
-
-
പ്രവൃത്തികൾ 12:21-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ഒരു നിശ്ചിതദിവസം ഹെരോദ് രാജകീയവസ്ത്രം ധരിച്ച് ന്യായാസനത്തിൽ* ഉപവിഷ്ടനായി അവർക്കു മുമ്പാകെ ഒരു പ്രസംഗം നടത്തി. 22 കൂടിവന്നിരുന്ന ജനം ഇതു കേട്ട്, “ഇതു മനുഷ്യന്റെ ശബ്ദമല്ല, ഒരു ദൈവത്തിന്റെ ശബ്ദമാണ്” എന്ന് ആർത്തുവിളിച്ചു. 23 ഹെരോദ് ദൈവത്തിനു മഹത്ത്വം കൊടുക്കാഞ്ഞതുകൊണ്ട് ഉടനെ യഹോവയുടെ* ദൂതൻ അയാളെ പ്രഹരിച്ചു. കൃമികൾക്കിരയായി ഹെരോദ് മരിച്ചു.
-