15 യഹസീയേൽ പറഞ്ഞു: “യഹൂദേ, യരുശലേംനിവാസികളേ, യഹോശാഫാത്ത് രാജാവേ, കേൾക്കുക! യഹോവ നിങ്ങളോട് ഇങ്ങനെ പറയുന്നു: ‘നിങ്ങൾ ഈ വലിയ ജനക്കൂട്ടത്തെ കണ്ട് പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ. ഈ യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്!+
17 ഈ യുദ്ധത്തിൽ നിങ്ങൾ പോരാടേണ്ടിവരില്ല. സ്വസ്ഥാനങ്ങളിൽ നിശ്ചലരായി നിന്ന്+ യഹോവ നിങ്ങളെ രക്ഷിക്കുന്നതു* കണ്ടുകൊള്ളുക.+ യഹൂദേ, യരുശലേമേ, നിങ്ങൾ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.+ നാളെ അവർക്കു നേരെ ചെല്ലുക; യഹോവ നിങ്ങളുടെകൂടെയുണ്ടായിരിക്കും.’”+
10 “നമുക്കു ലഭിച്ച രക്ഷയ്‌ക്കു നമ്മൾ, സിംഹാസനത്തിൽ ഇരിക്കുന്ന+ നമ്മുടെ ദൈവത്തോടും കുഞ്ഞാടിനോടും+ കടപ്പെട്ടിരിക്കുന്നു” എന്ന് അവർ ഉറക്കെ പറയുന്നുണ്ടായിരുന്നു.