-
2 രാജാക്കന്മാർ 5:20-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ദൈവപുരുഷനായ+ എലീശയുടെ ദാസനായ ഗേഹസി+ ഇങ്ങനെ മനസ്സിൽ പറഞ്ഞു: ‘സിറിയക്കാരനായ നയമാൻ+ കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ എന്റെ യജമാനൻ ഇതാ അയാളെ പറഞ്ഞയച്ചിരിക്കുന്നു! യഹോവയാണെ, അയാളുടെ പിന്നാലെ ഓടിച്ചെന്ന് ഞാൻ അയാളുടെ കൈയിൽനിന്ന് എന്തെങ്കിലും വാങ്ങിയെടുക്കും.’ 21 അങ്ങനെ ഗേഹസി നയമാന്റെ പിന്നാലെ ചെന്നു. ആരോ പുറകേ ഓടിവരുന്നതു കണ്ടപ്പോൾ നയമാൻ രഥത്തിൽനിന്ന് ഇറങ്ങി. അയാൾ ചോദിച്ചു: “എന്താണു കാര്യം, എന്തു പറ്റി?” 22 ഗേഹസി പറഞ്ഞു: “കുഴപ്പമൊന്നുമില്ല. എന്റെ യജമാനന്റെ ഈ സന്ദേശവുമായിട്ടാണു ഞാൻ വന്നിരിക്കുന്നത്: ‘എഫ്രയീംമലനാട്ടിൽനിന്ന് പ്രവാചകപുത്രന്മാരായ രണ്ടു ചെറുപ്പക്കാർ എന്റെ അടുത്ത് വന്നിരിക്കുന്നു. ദയവായി അവർക്കുവേണ്ടി ഒരു താലന്തു വെള്ളിയും രണ്ടു ജോടി വസ്ത്രവും തരുക.’”+
-