-
ആവർത്തനം 31:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 യഹോവ മോശയോടു പറഞ്ഞു: “നീ ഇതാ മരിക്കാൻപോകുന്നു.* ഈ ജനം, അവർ പോകുന്ന ദേശത്ത് അവർക്കു ചുറ്റുമുള്ള അന്യദൈവങ്ങളുമായി ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെടും.+ അവർ എന്നെ ഉപേക്ഷിക്കുകയും+ ഞാൻ അവരുമായി ചെയ്‌ത എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്യും.+ 17 അപ്പോൾ എന്റെ കോപം അവർക്കു നേരെ ആളിക്കത്തും.+ ഞാൻ അവരെ ഉപേക്ഷിക്കും.+ അവർ നശിച്ചൊടുങ്ങുംവരെ അവരിൽനിന്ന് ഞാൻ എന്റെ മുഖം മറയ്‌ക്കും.+ അനേകം ആപത്തുകളും കഷ്ടതകളും അവരുടെ മേൽ വന്നശേഷം,+ ‘നമ്മുടെ ദൈവം നമ്മുടെകൂടെയില്ലാത്തതുകൊണ്ടല്ലേ ഈ ആപത്തുകൾ നമുക്കു വന്നത്’ എന്ന് അവർ പറയും.+
-
-
മീഖ 3:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അന്ന് അവർ സഹായത്തിനായി യഹോവയോടു കേണപേക്ഷിക്കും;
എന്നാൽ ദൈവം അവർക്ക് ഉത്തരം കൊടുക്കില്ല.
-