-
യശയ്യ 2:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അനേകം ജനങ്ങൾ ചെന്ന് ഇങ്ങനെ പറയും:
“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിപ്പോകാം,
യാക്കോബിൻദൈവത്തിന്റെ ഭവനത്തിലേക്കു കയറിച്ചെല്ലാം.+
ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പിച്ചുതരും,
നമ്മൾ ദൈവത്തിന്റെ പാതകളിൽ നടക്കും.”+
4 ദൈവം ജനതകൾക്കിടയിൽ ന്യായം വിധിക്കും,
ജനസമൂഹങ്ങൾക്കു തിരുത്തൽ നൽകും.
ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല,
അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.+
-
-
യശയ്യ 11:6-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ചെന്നായും കുഞ്ഞാടും ഒരുമിച്ച് കഴിയും,+
പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെകൂടെ കിടക്കും,
പശുക്കിടാവും സിംഹവും* കൊഴുത്ത മൃഗവും ഒരുമിച്ച് കഴിയും;*+
ഒരു കൊച്ചുകുട്ടി അവയെ കൊണ്ടുനടക്കും.
7 പശുവും കരടിയും ഒന്നിച്ച് മേയും,
അവയുടെ കുഞ്ഞുങ്ങൾ ഒരുമിച്ച് കിടക്കും.
സിംഹം കാളയെന്നപോലെ വയ്‌ക്കോൽ തിന്നും.+
8 മുല കുടിക്കുന്ന കുഞ്ഞ് മൂർഖന്റെ പൊത്തിന് അരികെ കളിക്കും,
മുലകുടി മാറിയ കുട്ടി വിഷപ്പാമ്പിന്റെ മാളത്തിൽ കൈയിടും.
-
-
മീഖ 4:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അനേകം ജനതകൾ ചെന്ന് ഇങ്ങനെ പറയും:
“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിപ്പോകാം,
യാക്കോബിൻദൈവത്തിന്റെ ഭവനത്തിലേക്കു കയറിച്ചെല്ലാം.+
ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പിച്ചുതരും,
നമ്മൾ ദൈവത്തിന്റെ പാതകളിൽ നടക്കും.”
സീയോനിൽനിന്ന് നിയമവും*
യരുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
-