വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 2:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ദൈവം ജനതകൾക്കി​ട​യിൽ ന്യായം വിധി​ക്കും,

      ജനസമൂ​ഹ​ങ്ങൾക്കു തിരുത്തൽ നൽകും.

      അവർ അവരുടെ വാളുകൾ കലപ്പകളായും*

      കുന്തങ്ങൾ അരിവാ​ളു​ക​ളാ​യും അടിച്ചു​തീർക്കും.+

      ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല,

      അവർ ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യു​മില്ല.+

  • യശയ്യ 35:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 സിംഹങ്ങൾ അവി​ടെ​യു​ണ്ടാ​യി​രി​ക്കില്ല,

      ക്രൂര​മൃ​ഗ​ങ്ങൾ അവി​ടേക്കു വരില്ല.

      അവി​ടെ​യെ​ങ്ങും അവയെ കാണില്ല;+

      വീണ്ടെടുക്കപ്പെട്ടവർ* മാത്രമേ അതിൽ നടക്കൂ.+

  • യശയ്യ 51:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 യഹോവ സീയോ​നെ സാന്ത്വ​നി​പ്പി​ക്കും.+

      സീയോ​ന്റെ നാശാ​വ​ശി​ഷ്ട​ങ്ങൾക്കെ​ല്ലാം ദൈവം ആശ്വാസം നൽകും;+

      ദൈവം സീയോ​ന്റെ വിജന​മായ പ്രദേ​ശങ്ങൾ ഏദെൻപോലെയും+

      അവളുടെ മരു​പ്ര​ദേശം യഹോ​വ​യു​ടെ തോട്ടം​പോ​ലെ​യും ആക്കും.+

      ഉല്ലാസ​വും ആനന്ദവും അവളിൽ നിറയും,

      നന്ദിവാ​ക്കു​ക​ളും ശ്രുതി​മ​ധു​ര​മായ ഗാനങ്ങ​ളും സീയോ​നിൽ അലതല്ലും.+

  • യശയ്യ 56:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ഞാൻ എന്റെ വിശു​ദ്ധ​പർവ​ത​ത്തി​ലേക്കു കൊണ്ടു​വ​രും,+

      എന്റെ പ്രാർഥ​നാ​ല​യ​ത്തിൽ അവർക്കും ആഹ്ലാദം നൽകും.

      അവരുടെ സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളും ബലിക​ളും എന്റെ യാഗപീ​ഠ​ത്തിൽ ഞാൻ സ്വീക​രി​ക്കും.

      എന്റെ ഭവനം സകല ജനതക​ളു​ടെ​യും പ്രാർഥ​നാ​ലയം എന്ന്‌ അറിയ​പ്പെ​ടും.”+

  • യശയ്യ 60:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പിന്നെ നിന്റെ നാട്ടിൽ അക്രമ​ത്തെ​ക്കു​റിച്ച്‌ കേൾക്കില്ല,

      നിന്റെ അതിർത്തി​ക്കു​ള്ളിൽ വിനാ​ശ​വും വിപത്തും ഉണ്ടാകില്ല.+

      നീ നിന്റെ മതിലു​കളെ രക്ഷ എന്നും+ കവാട​ങ്ങളെ സ്‌തുതി എന്നും വിളി​ക്കും.

  • യശയ്യ 65:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ചെന്നായും കുഞ്ഞാ​ടും ഒരുമി​ച്ച്‌ മേയും,

      സിംഹം കാള​യെ​പ്പോ​ലെ വയ്‌ക്കോൽ തിന്നും,+

      സർപ്പത്തി​നു പൊടി ആഹാര​മാ​യി​രി​ക്കും.

      എന്റെ വിശു​ദ്ധ​പർവ​ത​ത്തി​ലെ​ങ്ങും ഇവ ഒരു ദ്രോ​ഹ​വും ചെയ്യില്ല, ഒരു നാശവും വരുത്തില്ല”+ എന്ന്‌ യഹോവ പറയുന്നു.

  • മീഖ 4:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അവർ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടിൽ ഇരിക്കും;*+

      ആരും അവരെ പേടി​പ്പി​ക്കില്ല;+

      സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക