വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 25:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അങ്ങനെ ഞാൻ യഹോ​വ​യു​ടെ കൈയിൽനി​ന്ന്‌ ആ പാനപാ​ത്രം വാങ്ങി. എന്നിട്ട്‌, ഏതൊക്കെ ജനതക​ളു​ടെ അടുത്ത്‌ യഹോവ എന്നെ അയച്ചോ അവരെ​യെ​ല്ലാം അതിൽനി​ന്ന്‌ കുടി​പ്പി​ച്ചു:+

  • യിരെമ്യ 25:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 സോരിലെയും സീദോ​നി​ലെ​യും എല്ലാ രാജാക്കന്മാരെയും+ കടലിലെ ദ്വീപി​ലുള്ള രാജാ​ക്ക​ന്മാ​രെ​യും

  • യിരെമ്യ 47:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 കാരണം, വരാൻപോ​കുന്ന ആ ദിവസം ഫെലി​സ്‌ത്യ​രെ​യെ​ല്ലാം നശിപ്പി​ക്കും.+

      സോരിനും+ സീദോനും+ ആകെയു​ണ്ടാ​യി​രുന്ന സഹായി​കൾ അന്ന്‌ ഇല്ലാതാ​കും.

      കഫ്‌തോർ*+ ദ്വീപിൽനി​ന്ന്‌ വന്നവരിൽ ബാക്കി​യു​ള്ള

      ആ ഫെലി​സ്‌ത്യ​രെ യഹോവ അന്നു നശിപ്പി​ക്കും.

  • യഹസ്‌കേൽ 26:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അതുകൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘സോരേ, ഞാൻ നിനക്ക്‌ എതിരാ​ണ്‌. കടലിൽ തിര അടിക്കു​ന്ന​തു​പോ​ലെ ഞാൻ അനേകം ജനതകളെ നിനക്ക്‌ എതിരെ വരുത്തും.

  • യഹസ്‌കേൽ 27:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “മനുഷ്യ​പു​ത്രാ, സോരി​നെ​ക്കു​റിച്ച്‌ ഒരു വിലാ​പ​ഗീ​തം ആലപിക്കൂ!+

  • യോവേൽ 3:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 സോരേ, സീദോ​നേ, ഫെലി​സ്‌ത്യ​യി​ലെ ദേശങ്ങളേ,

      നിങ്ങൾക്ക്‌ എന്നോട്‌ എന്തു കാര്യം?

      നിങ്ങൾ എന്നോടു പ്രതി​കാ​രം ചെയ്യു​ക​യാ​ണോ?

      പ്രതി​കാ​രം ചെയ്യു​ക​യാ​ണെ​ങ്കിൽ,

      ഞാൻ പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌, നിങ്ങളു​ടെ പ്രതി​കാ​രം നിങ്ങളു​ടെ തലമേൽ വരുത്തും.+

  • ആമോസ്‌ 1:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 യഹോവ പറയു​ന്നത്‌ ഇതാണ്‌:

      ‘സോർ+ പിന്നെ​യും​പി​ന്നെ​യും എന്നെ ധിക്കരി​ച്ചു.

      പ്രവാ​സി​ക​ളെ മുഴുവൻ അവർ ഏദോ​മി​നു കൈമാ​റി.

      സാഹോ​ദ​ര്യ​ത്തി​ന്റെ ഉടമ്പടി അവർ ഓർത്ത​തു​മില്ല.+

      അതു​കൊണ്ട്‌ അവർക്കെ​തി​രെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവ​ലി​ക്കില്ല.

      10 സോരിന്റെ മതിലി​നു നേരെ ഞാൻ തീ അയയ്‌ക്കും.

      അത്‌ അവളുടെ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ ചുട്ടു​ചാ​മ്പ​ലാ​ക്കും.’+

  • സെഖര്യ 9:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 സോർ ഒരു പ്രതിരോധമതിൽ* പണിതു;

      അവൾ മണൽപോ​ലെ വെള്ളി കുന്നു​കൂ​ട്ടി;

      തെരു​വി​ലെ ചെളി​പോ​ലെ സ്വർണം വാരി​ക്കൂ​ട്ടി.+

       4 യഹോവ അവളുടെ സമ്പത്ത്‌ ഇല്ലാതാ​ക്കും;

      അവളുടെ സൈന്യ​ത്തെ തോൽപ്പി​ച്ച്‌ കടലിൽ തള്ളും;*+

      അവളെ തീയിട്ട്‌ നശിപ്പി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക