-
യിരെമ്യ 25:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നോടു പറഞ്ഞത് ഇതാണ്: “ക്രോധത്തിന്റെ വീഞ്ഞുള്ള ഈ പാനപാത്രം എന്റെ കൈയിൽനിന്ന് വാങ്ങുക. എന്നിട്ട്, ഞാൻ നിന്നെ ഏതൊക്കെ ജനതകളുടെ അടുത്ത് അയയ്ക്കുന്നോ അവരെയെല്ലാം അതിൽനിന്ന് കുടിപ്പിക്കുക.
-
-
സെഫന്യ 3:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ‘ഞാൻ കൊള്ളയടിക്കാനായി* എഴുന്നേൽക്കുന്ന ദിവസംവരെ
നീ എനിക്കായി കാത്തിരിക്കുക’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘ജനതകളെ കൂട്ടിവരുത്താനും രാജ്യങ്ങളെ വിളിച്ചുചേർക്കാനും
എന്റെ ക്രോധം, എന്റെ ഉഗ്രകോപം മുഴുവൻ, അവരുടെ മേൽ ചൊരിയാനും ഞാൻ വിധി കല്പിച്ചിരിക്കുന്നു;+
എന്റെ തീക്ഷ്‌ണത ഒരു തീപോലെ ഭൂമിയെ ദഹിപ്പിക്കും.+
-