വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 18:28-35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അപ്പോൾ റബ്‌ശാ​ക്കെ ജൂതന്മാ​രു​ടെ ഭാഷയിൽ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “അസീറി​യൻ മഹാരാ​ജാ​വി​ന്റെ വാക്കുകൾ കേൾക്കൂ.+ 29 രാജാവ്‌ പറയുന്നു: ‘ഹിസ്‌കിയ നിങ്ങളെ വഞ്ചിക്കു​ക​യാണ്‌. എന്റെ കൈയിൽനി​ന്ന്‌ നിങ്ങളെ രക്ഷിക്കാൻ അയാൾക്കു കഴിയില്ല.+ 30 “യഹോവ നമ്മളെ രക്ഷിക്കു​ക​തന്നെ ചെയ്യും, ഈ നഗരത്തെ അസീറി​യൻ രാജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കില്ല”+ എന്നു പറഞ്ഞ്‌ യഹോ​വ​യിൽ ആശ്രയി​ക്കാ​നല്ലേ ഹിസ്‌കിയ ആവശ്യ​പ്പെ​ടു​ന്നത്‌? എന്നാൽ നിങ്ങൾ അതിനു ചെവി കൊടു​ക്ക​രുത്‌. 31 ഹിസ്‌കിയ പറയു​ന്നതു നിങ്ങൾ കേൾക്ക​രുത്‌. കാരണം അസീറി​യൻ രാജാവ്‌ ഇങ്ങനെ പറയുന്നു: “എന്നോടു സമാധാ​ന​സന്ധി ഉണ്ടാക്കി കീഴട​ങ്ങുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ഫലം തിന്നു​ക​യും സ്വന്തം കിണറ്റിലെ* വെള്ളം കുടി​ക്കു​ക​യും ചെയ്യും. 32 പിന്നെ ഞാൻ വന്ന്‌ നിങ്ങളു​ടെ ഈ ദേശം​പോ​ലുള്ള ഒരു ദേശ​ത്തേക്ക്‌,+ ധാന്യ​വും പുതു​വീ​ഞ്ഞും ഉള്ള ദേശ​ത്തേക്ക്‌, അപ്പവും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഉള്ള ദേശ​ത്തേക്ക്‌, ഒലിവ്‌ മരവും തേനും ഉള്ള ദേശ​ത്തേക്ക്‌, നിങ്ങളെ കൂട്ടി​ക്കൊ​ണ്ടു​പോ​കും. അങ്ങനെ നിങ്ങൾ മരിക്കാ​തെ ജീവ​നോ​ടി​രി​ക്കും. ഹിസ്‌കിയ പറയു​ന്നതു കേൾക്ക​രുത്‌. ‘യഹോവ നമ്മളെ രക്ഷിക്കും’ എന്നു പറഞ്ഞ്‌ അയാൾ നിങ്ങളെ പറ്റിക്കു​ക​യാണ്‌. 33 ഏതെങ്കിലും ജനതക​ളു​ടെ ദൈവ​ങ്ങൾക്ക്‌ അസീറി​യൻ രാജാ​വി​ന്റെ കൈയിൽനി​ന്ന്‌ അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞി​ട്ടു​ണ്ടോ? 34 ഹമാത്തിലെയും+ അർപ്പാ​ദി​ലെ​യും ദൈവങ്ങൾ എവിടെ? സെഫർവ്വയീമിലെയും+ ഹേനയി​ലെ​യും ഇവ്വയി​ലെ​യും ദൈവങ്ങൾ എവിടെ? എന്റെ കൈയിൽനി​ന്ന്‌ ശമര്യയെ രക്ഷിക്കാൻ അവർക്കു കഴിഞ്ഞോ?+ 35 ആ ദേശങ്ങ​ളി​ലെ എല്ലാ ദൈവ​ങ്ങ​ളി​ലും​വെച്ച്‌ ആർക്കാണ്‌ എന്റെ കൈയിൽനി​ന്ന്‌ അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞി​ട്ടു​ള്ളത്‌? പിന്നെ എങ്ങനെ യഹോ​വ​യ്‌ക്ക്‌ യരുശ​ലേ​മി​നെ എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ കഴിയും?”’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക